Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്ത സംഗീതസംവിധായകനും നാടകപ്രവര്‍ത്തകനുമായ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി പാങ്ങില്‍വളപ്പില്‍ മലബാര്‍ മനോഹരന്‍ അന്തരിച്ചു...

16 FEBRUARY 2024 10:15 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത സംഗീതസംവിധായകനും നാടകപ്രവര്‍ത്തകനുമായ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി പാങ്ങില്‍വളപ്പില്‍ മലബാര്‍ മനോഹരന്‍ (71) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് കെ.ആര്‍. മോഹനന്‍ സംവിധാനം ചെയ്ത് ശ്രീനിവാസന്‍ അഭിനയിച്ച സ്വരൂപം, കണ്ണന്‍ സൂരജ് സംവിധാനം ചെയ്ത യാനം മഹായാനം, പുരുഷാര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു.

കോഴിക്കോട് കലാനിലയം രക്തരക്ഷസ്സ് എന്ന നാടകത്തില്‍ ആദ്യമായി പാടിയതോടെയാണ് കേരളത്തിലെ നാടകഗാനങ്ങളുടെ ഗായകനും രചയിതാവുമായി അറിയുന്നത്. കെ.ടി. മുഹമ്മദിന്റെ സംഗമം തിയേറ്റേഴ്‌സിന്റെ കൂടെയാണ് നാടകരംഗത്ത് മലബാര്‍ മനോഹരന്‍ ചുവടുറപ്പിക്കുന്നത്.

 

കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ വിക്രമന്‍ നായര്‍ സംവിധാനംചെയ്ത ഭാഗ്യരേഖ എന്ന നാടകത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് മലബാര്‍ മനോഹരന് ലഭിച്ചത്. ടി.ജി. രവി, എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നൂറിലേറെ നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

സാക്ഷാത്കാരം, ഗോപുരനടയില്‍ തുടങ്ങിയ നാടകങ്ങളിലൂടെ സംഗീതസംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി മാറി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ ചടങ്ങിനിടെ നവവധു കുഴഞ്ഞുവീണ് മരിച്ചു  (28 minutes ago)

കോട്ടയം വേളൂർ ഇല്ലിക്കൽ റോഡിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ  (3 hours ago)

INDIAN NAVY ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി എംഐജിഎം  (4 hours ago)

ഇന്റലിജൻസ് റിപ്പോർട്ട്  (4 hours ago)

യെമന്റെ ജീവനാഡി തൊട്ടുകളിച്ച് ഇസ്രയേൽ; ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് മുന്നറിയിപ്പ്...  (4 hours ago)

ഹൽദി ഡാൻസിനിടെ കല്യാണ വീട്ടിൽ വധുവിന് സംഭവിച്ചത്...! ഭീകര കാഴ്ച കണ്ടലറി ബന്ധുക്കൾ ചങ്ക് തകർന്ന് വരൻ; കല്യാണ വീട് മരണ വീടായി  (5 hours ago)

പുലർച്ച വരെ പ്രകോപനമില്ലാതെ അതിർത്തിയിൽ പാകിസ്ഥാൻ വെടിവയ്പ്പ്; തിരിച്ചടിച്ചെന്ന് ഇന്ത്യൻ സൈന്യം; വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്  (5 hours ago)

സൂരജിനും ബിൻസിക്കും ഒരേ കല്ലറയിൽ അന്ത്യനിദ്രയൊരുക്കി... ഹൃദയം നുറുങ്ങി നാട്...  (5 hours ago)

Pakistan earthquake പാകിസ്താനിൽ വീണ്ടും ഭൂചലനം,  (5 hours ago)

സൂരജിന്റെ അവസാന ആഗ്രഹം നടക്കില്ല ബിൻസിയുടെ അപ്പൻ നടത്തിക്കില്ല..! ഇന്ന് ഓസ്‌ട്രേലിയയിലേക്ക്.....  (6 hours ago)

പവന് വര്‍ദ്ധിച്ചത് 2000 രൂപ  (6 hours ago)

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പൊലീസും സുരക്ഷാ സേനയുമൊക്കെ  (6 hours ago)

പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും.  (7 hours ago)

കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്‍ക്കും എന്റെ പൂരം ആശംസകള്‍...  (7 hours ago)

പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം 21ന്...  (7 hours ago)

Malayali Vartha Recommends