Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുരുവായൂരമ്പല നടയില്‍ സിനിമയില്‍ തന്നെ അഭിനയിക്കാന്‍ വിളിച്ചതിനെ കുറിച്ച് ധ്യാന്‍ പറയുന്നത്

27 MAY 2024 12:41 AM IST
മലയാളി വാര്‍ത്ത

'ജയ ജയ ജയ ജയഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയില്‍' റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ തന്നെയും ഒരു വേഷം ചെയ്യാന്‍ വിപിന്‍ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

തമിഴ് നടന്‍ യോഗി ബാബു ചെയ്ത കഥാപാത്രം ചെയ്യാന്‍ തന്നെയാണ് ആദ്യം വിളിച്ചതെന്നാണ് ധ്യാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 'കുടുംബസ്ത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിടെയാണ് ഇക്കാര്യം താരം പറയുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.'

ഇനി ഞാനും ബേസില്‍ ജോസഫുമായി ഒരുമിച്ച് ഒരു സിനിമ നിര്‍മ്മിക്കും. 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രം ഹിറ്റായതില്‍ സന്തോഷം. എന്നെ അതിലെ ഒരു കഥാപാത്രം ചെയ്യാന്‍ വിളിച്ചിരുന്നു. യോഗി ബാബു ചെയ്ത കഥാപാത്രത്തിന് വേണ്ടിയായിരുന്നുവെന്നാണ് തോന്നുന്നത്. പക്ഷേ വിപിന്‍ വിളിച്ച സമയത്ത് അത് ചെയ്യാന്‍ പറ്റിയില്ല. കാരണം വേറെ സിനിമ ഉണ്ടായിരുന്നു അതാണ്', ധ്യാന്‍ വ്യക്തമാക്കി. 'ഗുരുവായൂരമ്പല നടയില്‍' ചിത്രത്തിന്റെ ഛായാഗ്രഹണം നീരജ് രവിയാണ് നിര്‍വഹിച്ചത്. 'കുഞ്ഞിരാമായണ' ത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (21 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (31 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (37 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (44 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (56 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (7 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

Malayali Vartha Recommends