അനൂപേ വന്നവഴി മറക്കരുത്...അനൂപ് മേനോനെതിരെ സംവിധായകന്‍ വിനയന്‍

സിനിമാ മേഖലയില്‍ നിന്നും വീണ്ടും കൊമ്പുകോര്‍ക്കലിന്റെ വാര്‍ത്തകള്‍. നടന്‍ അനൂപ് മേനോനെതിരെ സംവിധായകന്‍ വിനയന്‍. പ്രമുഖ പത്രത്തില്‍ എഴുതിയ കുറിപ്പില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖ സംവിധായകരുടെ കുട്ടത്തില്‍ അനൂപ്, വിനയന്റ പേര് പരാമര്‍ശിക്കുന്നില്ല. ലാല്‍ ജോസ്, രഞ്ജിത്ത് എന്നിവരുടെ പേര് മാത്രമാണ് അനൂപ് മേനോന്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ തന്നെ ആദ്യമായി സിനിമയില്‍ അവതരിപ്പിച്ച വിനയനെ അദ്ദേഹം മറന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അപ്രിയ സത്യന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയര്‍ ചെയ്തു കൊണ്ടാണ് വിനയന്റെ പോസ്റ്റ്. ഒന്നും പ്രതീക്ഷിച്ചല്ല പലരെയും സിനിമയില്‍ സഹായിച്ചിട്ടുള്ളതെന്ന് വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പുതുമുഖങ്ങളെ അവതരിപ്പിക്കുക എന്നത് റിസ്‌കാണ്. സാധാരണ ആരും ചെയ്യാത്ത റിസ്‌കാണ് അനൂപ് മേനോനെയും ജയസൂര്യയെയും പോലുള്ളവരെ അവതരിപ്പിച്ചതിലൂടെ താന്‍ ചെയ്തത്.
വസ്തുത ഇതായിരിക്കെ അനൂപ് മേനോന്‍ തന്റെ പേര് ഒഴിവാക്കിയതാണ് വിനയനെ വേദനിപ്പിച്ചത്. എന്നാല്‍ അനൂപിനോടോ മറ്റാരോടെങ്കിലുമോ തനിക്ക് പിണക്കമില്ല. എന്തെങ്കിലും മനസില്‍ തോന്നിയാല്‍ അപ്പോള്‍ തന്നെ തുറന്ന് പറയും അത് അവിടം കൊണ്ട് തീരുകയും ചെയ്യും. മറ്റാരെങ്കിലുമാണ് തന്നെ സിനിമയില്‍ പരിചയപ്പെടുത്തിയതെന്ന് അനൂപ് പറഞ്ഞാല്‍ പോലും കുഴപ്പമില്ല. അതിലൊന്നും കാര്യമില്ല, അനൂപ് രക്ഷപെട്ടാല്‍ മതിയെന്നും വിനയന്‍ കുട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























