Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ അഭിമുഖം നിഷേധിച്ച് അനു ഇമ്മാനുവേല്‍,ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല

13 JUNE 2016 06:19 AM IST
മലയാളി വാര്‍ത്ത.

ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു. അങ്ങനെ പറഞ്ഞിട്ടില്ല. നിലപാട് മാറ്റവുമായി അനു ഇമ്മാനുവേല്‍. മലയാള സിനിമ നായികമാരെ മാനിക്കാറില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടി അനു ഇമ്മാനുവേല്‍. മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയില്‍ തന്റെ പേരില്‍ വന്ന അഭിമുഖത്തിനെതിരെയാണ് അനു ഇമ്മാനുവേല്‍ രംഗത്തെത്തിയിരിക്കുന്നത്. പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ എന്ന തലക്കെട്ടില്‍ അനു ഇമ്മാനുവേലിന്റെ കവര്‍ ചിത്രത്തോടെയായിരുന്നു സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ ജൂണ്‍ ലക്കം. ഉള്‍പ്പേജിലുള്ള അഭിമുഖത്തില്‍ സ്ത്രീകളായ ആര്‍ട്ടിസ്റ്റുകളുടെ അഭിപ്രായം സ്വീകരിക്കാനുള്ള മനസ്ഥിതി മലയാള സിനിമാലോകത്തിനില്ലെന്ന് അനു ഇമ്മാനുവല്‍ പറയുന്നുണ്ട്. 'ഞങ്ങള്‍ പറയുന്നത് തെറ്റായാലും ശരിയായാലും അനുസരിച്ചാല്‍ മതി എന്നാണ് പലരുടെയും നിലപാട്. എന്നാല്‍ അന്യഭാഷകളില്‍ നമ്മുടെ നിര്‍ദേശങ്ങള്‍ സന്തോഷത്തോടെ മറ്റുള്ളവര്‍ കേള്‍ക്കും. അത്തരം അന്തരീക്ഷത്തില്‍ എങ്ങനെ മുന്നോട്ടുപോകണം എന്ന ആശങ്കയിലാണ് ഞാന്‍.' എന്നാണ് അനു ഇമ്മാനുവേലിന്റെതായി മാസിക നല്‍കിയ അഭിമുഖം. തലക്കെട്ടില്‍ പറഞ്ഞത് പോലെ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അനു പറയുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അനു ഇമ്മാനുവേലിന്റെ പ്രതികരണം. കവര്‍ ചിത്രം കൊള്ളാം പ്രസ്താവന തെറ്റാണ് എന്നും അനു ഇമ്മാനുവേല്‍ പറയുന്നു
സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയിച്ച അനു ഇമ്മാനുവേല്‍ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്. അമല്‍ നീരദ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അനുവിനെ ആയിരുന്നു. അനുവിനെ ഉള്‍പ്പെടുത്തി കുറച്ചു സീനുകള്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നീട് കാര്‍ത്തികാ മുരളീധരനെ അമല്‍നീരദ് നായികയാക്കി. തെലുങ്ക് ചിത്രത്തിന് ഡേറ്റ് നല്‍കിയതിനാലാണ് അമല്‍ നീരദ് ചിത്രം ഉപേക്ഷിച്ചതെന്നാണ് അനു ഇമ്മാനുവേല്‍ നല്‍കുന്ന വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (7 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (19 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (25 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends