Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയെ യുവതാരങ്ങള്‍ അവഗണിച്ചു.... വേദനയോടെ തല കുനിച്ചിരുന്ന് താരം സമയം കളഞ്ഞു...

20 JUNE 2016 05:30 AM IST
മലയാളി വാര്‍ത്ത.

യുവതാരങ്ങള്‍ എത്ര വളര്‍ന്നാലും പേരെടുത്താലും മലയാളത്തിന്റെ അഹങ്കാരമാണ് പേരെടുത്ത താരങ്ങളായ മമമൂട്ടിയും മോഹന്‍ലാലും. അവര്‍ വ്യത്യസ്ത ശൈലിയില്‍ ആടിത്തീര്‍ത്ത വേഷങ്ങള്‍ നിരവധിയാണ്. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അവരുടെ സംഭാവനയെ ഇടിച്ചു താഴ്ത്തുന്നത് ഒട്ടും നന്നല്ല. ആരായാലും. ഇനി അഭിനയിക്കാന്‍ വേഷങ്ങള്‍ ഇല്ലാത്തതാണ് അവരുടെ പ്രതിസന്ധി. എന്നാല്‍ ഇന്നലെയെത്തിയ താരങ്ങള്‍ പലരും പകച്ചുപോകും അവരുടെ വേഷങ്ങള്‍ ആടാന്‍. താരആരാധന പ്രശ്‌നമാണെങ്കിലും ആരും താരങ്ങളായി ജനിക്കുന്നില്ല.
ഹൈദരാബാദില്‍ നടന്ന കഴിഞ്ഞ ദിവസത്തെ ഫിലിംഫെയര്‍ പുരസ്‌ക്കാര നിശയാണ്. മമ്മൂട്ടിയെ പോലെ ഒരു മുതിര്‍ന്ന താരത്തെ പല യുവതാരങ്ങളും വിഷ് ചെയ്യാന്‍ പോലും മറന്ന് അവഗണിച്ചു.
തെന്നിന്ത്യയിലെ മിക്ക താരങ്ങളുമുണ്ടായിരുന്ന സ്‌റ്റൈലന്‍ പുരസ്‌ക്കാര നിശയില്‍ പങ്കെടുത്ത പല താരങ്ങളും മമ്മൂട്ടിയെയും ചിരഞ്ജീവിയെയും പോലെയുള്ള മുതിര്‍ന്ന താരങ്ങളെ കണ്ടഭാവം നടിച്ചില്ലത്രേ. പുരസ്‌ക്കാര ചടങ്ങിനെത്തിയ തമിഴ് തെലുങ്ക് യുവതാരങ്ങള്‍ മമ്മൂട്ടിയേക്കാള്‍ പ്രാധാന്യം നല്‍കിയത് യുവനടന്‍ നിവിന്‍ പോളിയെ ആയിരുന്നു. നിവിന്‍ എത്തിയപ്പോള്‍ താരത്തെ സ്വീകരിക്കാനും കെട്ടിപ്പിടിക്കാനും എത്തിയവരില്‍ തെലുങ്ക് താരം അല്ലു അര്‍ജ്ജുനും ബാഹുബലി നടന്‍ റാണാ ദുഗ്ഗബതിയുമെല്ലാമുണ്ടായിരുന്നു. ഇവരെല്ലാം നിവിന്റെ ഹസ്തദാനത്തിന് എത്തിയത് മമ്മൂട്ടിയെ അവഗണിച്ചായിരുന്നു. മമ്മൂട്ടിയാകട്ടെ ഈ സമയമെല്ലാം തല കുമ്പിട്ട് ഫോണില്‍ ആരോടോ സംസാരിക്കുകയും എന്തോ ചെയ്യുകയുമൊക്കെയായിരുന്നു.
നിവിനാകട്ടെ മമ്മൂട്ടിക്ക് തൊട്ടടുത്തു വന്നിരിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ സംസാരിക്കാനുള്ള ഊഴം വന്നപ്പോള്‍ മമ്മൂട്ടി ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. തനിക്ക് ഇവിടെ പുരസ്‌ക്കാരം നേടിയ യുവതാരങ്ങളോട് അസൂയ തോന്നുന്നെന്നും അവര്‍ ചെറിയ പ്രായത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ താന്‍ ഇപ്പോഴും കഷ്ടപ്പെടുകയാണെന്നും ഏറെ വൈകിയ വേളയില്‍ ഭക്ഷണം കഴിക്കാത്തതില്‍ തനിക്ക് വിശപ്പുണ്ടെന്നും എന്നാലും അതിനേക്കാള്‍ ആര്‍ത്തി തനിക്ക് പുരസ്‌ക്കാരത്തോടാണെന്നും മമ്മൂട്ടി തുറന്നു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (7 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (19 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (25 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends