നിവിന്‍ പോളിയുടെ പെങ്ങള്‍ ലാലിന്റെ മകളാകുന്നു

നിവിന്‍ പോളിയുടെ പെങ്ങള്‍ എന്ന് കേട്ട് ഞെട്ടേണ്ടതില്ല. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അയിമ റോസ്മി സെബാസ്റ്റിനെ കുറിച്ചാണ് പറയുന്നത്.ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷമിട്ട അയിമ ഇനി അഭിനയിക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പമാണ്. അതും അദ്ദേഹത്തിന്റെ മകളായിട്ട്.വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അയിമ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്.മോഹന്‍ലാലിന്റെ മകളുടെ വേഷമാണ് ചിത്രത്തില്‍. 12 ആം ക്ലാസില്‍ പഠിയ്ക്കുന്ന ജിനി എന്ന കഥാപാത്രത്തെയാണ് അയിമ അവതരിപ്പിയ്ക്കുന്നത്.ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ സഹസംവിധായകന്‍ അജു വര്‍ഗ്ഗീസാണത്രെ ഈ വേഷത്തെ കുറിച്ച് ആദ്യം അയിമയോട് പറഞ്ഞത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം അജുവും ജിബുവും നല്ല സുഹൃത്തുക്കളാണ്. പക്ഷെ അന്നതത്ര കാര്യമായി എടുത്തിരുന്നില്ല എന്ന് അയിമ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























