കാജല്‍ അഗര്‍വാളിന് മമ്മൂട്ടിയ്‌ക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിക്കണം

തെന്നിന്ത്യയിലെ യുവനടി കാജല്‍ അഗര്‍വാളിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജോഡിയായി അഭിനയിക്കണം. ഇതിനായി മലയാളത്തിലെ പല ആര്‍ടിസ്റ്റുകളോടും ടെക്‌നീഷ്യന്‍മാരോടും താരം സംസാരിച്ചിട്ടുണ്ട്.
വിജയ് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച കാജല്‍ അടുത്തിടെ ബോളിവുഡിലും തുടക്കമിട്ടു. രജനികാന്ത്, വെങ്കിടേഴ്, നാഗാര്‍ജുന എന്നിവരുടെ ചിത്രങ്ങളിലും അഭിനയിക്കണമെന്ന് അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു.
ഈ വാക്കുകള്‍ വിശ്വസിച്ച് ബാലകൃഷ്ണയുടെ പിരീഡ് സിനിമയില്‍ നായികയായി അഭിനയിക്കാന്‍ കാജലിനെ ക്ഷണിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























