ടിവി സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തുനല്‍കി

സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. സിനിമയിലേതുപോലെ സീരിയലുകള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.
സിനിമകളിലേതുപോലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനായി സീരിയലുകള്‍ക്ക് സെന്‍സര്‍ബോര്‍ഡ സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അനുകൂല തീരുമാനത്തിനായി സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയത്.
സംസ്ഥാനത്ത് സംപ്രേഷണം ചെയ്യുന്ന പല സീരിയലുകളുടെയും ഉള്ളടക്കം സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. പല സീരിയലുകളും കുടുംബസമേതമിരുന്ന് കാണുന്നതിനുള്ള നിലവാരമില്ലാത്തതാണെന്നും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതാണെന്നും പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് രൂപീകരിച്ച് സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കണമെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം.
നേരത്തെ സീരിയലുകള്‍ക്കെതിരെ ഹൈക്കോടി ജസ്റ്റീസ് ബി കമാല്‍ പാഷെ തന്നെ രംഗത്തെത്തിയിരുന്നു. നാട്ടില്‍ നടക്കുന്ന അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും സീരിയല്‍ കാരണമാകുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ കമാല്‍ പാഷെയുടെ പ്രതികരണം. അതിനാല്‍ സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























