മോഹന്‍ലാലിനെ തെലുങ്കിലേക്കെത്തിച്ചതില്‍ നന്ദി: രാജമൗലി

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകന്‍ ഒരു കാത്തിരിപ്പിലാണ് ഒരു ചിത്രം കാണാന്‍. ഹോളിവുഡ് മൂവിയൊന്നുമല്ല,നമ്മുടെ ലാലേട്ടന്‍ അഭിനയിച്ച മനമന്ദയ്ക്കായാണ് രാജമൗലിയുടെ കാത്തിരിപ്പ്. അതുപോലെ മോഹന്‍ലാലിനെ തെലുങ്കിലേക്കെത്തിച്ചതില്‍ അദ്ദേഹം അണിയറ പ്രവര്‍ത്തകരോട് നന്ദിയും പറഞ്ഞു. ഒപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിക്കണമെന്നുള്ള അഭ്യര്‍ഥനയും. ഫേസ്ബുക്കിലൂടെയാണ് രാജമൗലി തന്റെ ആകാംഷയ കുറിച്ച് പങ്കുവച്ചത്. മോഹന്‍ലാല്‍ എന്ന അഭിനയ വിസ്മയത്തോടുള്ള തന്റെ സ്‌നേഹവും ആദരവും രാജമൗലി പണ്ടേ പറഞ്ഞിട്ടുള്ളതുമാണ്. മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണിത്. ലാല്‍ തന്നെയാണ് ഡബ്ബിങും. ചിത്രത്തിന്റെ ടീസര്‍ ഇന്നലെയാണ് യുട്യൂബിലെത്തിയത്. ചന്ദ്രശേഖര്‍ യേലേടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതമി, വിശ്വനാഥ്, റെയ്‌നാ റാവു, ഉര്‍വശി, നാസര്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























