മലയാളത്തിന്റെ ദുല്‍ഖര്‍ തന്നെ താരം...കോലിയെയും രണ്‍വീറിനെയും പിന്നിലാക്കി ദുല്‍ഖര്‍

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയില്‍ ദുല്‍ഖര്‍ നാലാം സ്ഥാനത്ത്.
പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജിക്യു മാഗസിന് പുറത്തിറക്കിയ പട്ടികയിലാണ് ക്രിക്കറ്റ് താരം വിരാട് കോലി, ബോളിവുഡ് നടനായ രണ്‌സിങ് എന്നിവരെ പിന്തള്ളി നാലാമതെത്തിയത്. അതിര്‍ത്തികള്‍ കടന്ന ജനപ്രീതിയും കഥാപാത്രത്തിലെ വൈവിധ്യവും നേട്ടം. രാജ്യത്തെ സ്വാധീനമുള്ള അമ്പത് യുവാക്കളില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെക്കാള്‍ മുന്നിലാണ് മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. ജെക്യു ഇന്ത്യ എന്ന മാസിക പുറത്തുവിട്ട പട്ടിക പ്രകാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ നാലാം സ്ഥാനത്ത് എത്തിയത്. പട്ടിക പ്രകാരം വിരാട് കോഹ്‌ലി ഒമ്പതാം സ്ഥാനത്താണ്.
മലയാളത്തിന് അപ്പുറത്തുള്ള ജനപ്രീതിയാണ് ദുല്‍ഖറിനെ മുന്നിലെത്തിച്ചത്. ഒപ്പം കഥാപാത്രങ്ങല്‍ തെരഞ്ഞെടുക്കുന്നതിലെ വൈവിധ്യവും ദുല്‍ഖറിന്റെ സ്വീകാര്യത് വര്‍ദ്ധിപ്പിക്കുന്നു. മണി രത്‌നത്തിന്റെ ഒകെ കണ്‍മണി, അവസാനം ഇറങ്ങിയ കമ്മട്ടിപ്പാടം എന്നിവ ദുല്‍ഖറിന്റെ ജനപ്രീതി വര്‍ധിപ്പിച്ച ചിത്രങ്ങളാണ്.
വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ അരുണാബ് കുമാറും ബിശ്വപതി സര്‍ക്കാറുമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എ.ആര്‍ റഹ്മാന്‍ ഗാനങ്ങളിലൂടെ ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയനായ ബെന്നി ഡാനിയേലാണ് രണ്ടാം സ്ഥാനത്ത്. എട്ട് ഭാഷകളില്‍ ഇദ്ദേഹം ഗാനമാലപിച്ചിട്ടുണ്ട്. ഹനീഫ് ഖുറേഷി, ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്, റിതേഷ് ബാത്ര, ഫുട്‌ബോളര്‍ സുനില്‍ ഛേത്രി, വിരാട് കോഹ്‌ലി, സംഗീത സംവിധായകന്‍ സഹേഷ് ബക്ഷി എന്നിവരാണ് ദുല്‍ഖറിന് തൊട്ടുപിന്നിലുള്ളത്.
തന്നെ തെരഞ്ഞെടുത്തതില്‍ ജിക്യു ഇന്ത്യയോട് ദുല്‍ഖര്‍ സല്‍മാന്‍ നന്ദി പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച ലിങ്ക് ഉള്‍പ്പെടുത്തിയാണ് യുവതാരത്തിന്റെ ഫേസ്ബുക് പോസ്റ്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























