മണിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച സ്ത്രീയെ തെറിവിളിച്ച് തരികട സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാബുവിന്റെ കലി അടങ്ങുന്നില്ല. എന്താണ് കാരണം...മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയ സാബു ഇപ്പോള്‍ ഒരു സ്ത്രീയെ അധിക്ഷേപിച്ചാണ് രംഗത്തെത്തിയത്.
നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച സ്ത്രീയെ വേശ്യയെന്ന് വിളിച്ചാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഡല്‍ഹിയില്‍ ശരീരം വിറ്റ് നടക്കുന്ന ഒരു (തുടര്‍ന്ന് ഒരു അസഭ്യവാക്ക്) ഉണ്ടായിരുന്നു. മണിച്ചേട്ടന്റെ മരണത്തില്‍ എനിക്ക് പങ്കുണ്ട് എന്ന് പറഞ്ഞ ഒരു സങ്കി (സംഘപരിവാര്‍ പ്രവര്‍ത്തകരെ സൈബര്‍ ലോകത്ത് ചിലര്‍ അഭിസംബോധന ചെയ്യുന്ന വാക്ക്), അവളൊക്കെ ചത്തോ എന്തോ' എന്നാണ് സാബുവിന്റെ പോസ്റ്റ്. മണിയുടെ മരണത്തില്‍ സാബുവിന് പങ്കുള്ളതായി ഈ സ്ത്രീ ആരോപിച്ചതായാണ് സാബു പറയുന്നത്.
പോസ്റ്റിനൊപ്പം കമന്റായി അധിക്ഷേപിക്കുന്ന സ്ത്രീയുടെ ചിത്രവും സാബു നല്‍കിയിട്ടുണ്ട്. കലിയടങ്ങാത്ത വിധത്തില്‍ സ്ത്രീയെ അധിക്ഷേപിച്ചുകൊണ്ടാണ് സാബുവിന്റെ തുടര്‍ കമന്റുകളും. 177 പേര്‍ ഇതിനകം ലൈക്ക് ചെയ്ത പോസ്റ്റില്‍ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
നേരത്തെ മണിയുടെ സഹോദരനെയും മണിയുടെ ഭാര്യയെയും അപകീര്‍ത്തിപ്പെടുത്തും വിധത്തിലും സാബുമോന്‍ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മണിയുടെ മരണം സിബിഐയ്ക്ക് വിടാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വ്യാജമദ്യം കഴിച്ചാണ് മണി മരിച്ചതെന്ന വിധത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























