തികഞ്ഞ കാടത്തം.. നായയ്ക്കുവേണ്ടി ശക്തമായ പ്രതികരണവുമായ് നടി അപര്‍ണ നായര്‍

നായയെ കെട്ടിടത്തില്‍ നിന്നും താഴേക്കിട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി നടി അപര്‍ണ നായര്‍. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായയെ താഴേക്ക് വലിച്ചെറിഞ്ഞ യുവാവിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് അപര്‍ണ നായര്‍ പറയുന്നത്. ഇയാളെ തിരിച്ചറിയുന്നവരുണ്ടെങ്കില്‍ എത്രയും വേഗം ലോകത്തെ അറിയിക്കണമെന്നും അപര്‍ണ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഭദ്ര എന്ന നായയുടെ കാലിന് ചെറിയ പരിക്ക് മാത്രമേ ഉള്ളൂ എന്നും സുഖം പ്രാപിച്ച് വരു്െന്നന്നുമാണ് ചെന്നൈയില്‍ നിന്നുള്ള വാര്‍ത്തകള്‍. ഏതായാലും സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























