Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചന്തുവായി ഞങ്ങള്‍ വേറെ ആളെ നോക്കിക്കോളാം; മമ്മൂട്ടിയോട് ഹരിഹരന്‍ എന്തിനാണ് ഇങ്ങനെ പറഞ്ഞത്

07 JULY 2016 01:08 AM IST
മലയാളി വാര്‍ത്ത.

മമ്മൂട്ടിയെ പൊതുവില്‍ പലര്‍ക്കും പേടിയാണ് എന്നാല്‍ മമ്മൂട്ടിയോട് വെട്ടിത്തുറന്ന് കാര്യങ്ങള്‍ പറയുന്നവരുണ്ട്. സംവിധായകന്‍ ഹരിഹരന്‍ മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പിറന്ന ഒരു ഹിറ്റ് ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. എന്നാല്‍, ഈ കഥ മമ്മൂട്ടിക്ക് ആദ്യം ഇഷ്ടപ്പെട്ടിരുന്നില്ല. കഥ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ വടക്കന്‍ പാട്ട് ചിത്രങ്ങളുടെ കാലം അവസാനിച്ചെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. തിരക്കഥയില്‍ മാറ്റം വരുത്താന്‍ മമ്മൂട്ടി ആവശ്യപ്പെട്ടു.
എന്നാല്‍, ഹരിഹരന്‍ അതിനു തയ്യാറായില്ല. ഇതാണ് ഞങ്ങളുടെ സിനിമ. മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അഭിനയിക്കേണ്ട. ചന്തുവായി ഞങ്ങള്‍ വേറെ ആളെ നോക്കിക്കൊള്ളാം. ഹരിഹരന്റെ ദൃഢനിശ്ചയത്തോടു കൂടിയ മറുപടി കേട്ടപ്പോള്‍ മമ്മൂട്ടി ഒന്ന് ഞെട്ടി. പക്ഷേ ഹരിഹരന്റെ ആത്മവിശ്വസം കണ്ട മമ്മൂട്ടി ചന്തുവിനെ അവതരിപ്പിയ്ക്കാന്‍ തയ്യാറായി.
അങ്ങനെ മമ്മൂട്ടി വടക്കന്‍ വീരഗാഥയിലെ നായകനായി. അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രത്തേയും അദ്ദേഹത്തിന് കിട്ടി. ബോബന്‍ കുഞ്ചാക്കോയാണ് ഹരിഹരന്റെ മനസ്സില്‍ വടക്കന്‍ വീരഗാഥയിലെ ചതിക്കപ്പെട്ട ചന്തുവിന്റെ കഥ സിനിമയാക്കാം എന്ന ആശയം നിറച്ചത്. പഴയ രീതി ഇനി നടക്കില്ല. പുതിയ ഭാവത്തിലും രൂപത്തിലും ഒരുക്കണം എന്ന് ഹരിഹരന്‍ ബോബന്‍ കുഞ്ചാക്കോയോട് പറഞ്ഞു. ഇത്പ്രകാരം ഹരിഹരന്‍ തിരക്കഥ എഴുതാന്‍ വേണ്ടി എംടിയെ ചെന്നു കണ്ടു. എംടിയ്ക്കും ഹരിഹരന്റെ ആശയം ഇഷ്ടമായി. 15 ദിവസം കൊണ്ട് എംടി തിരക്കഥ പൂര്‍ത്തിയാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (10 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (16 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (20 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (40 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (59 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

Malayali Vartha Recommends