Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരസ്പരം സീരിയല്‍ നായിക ഗായത്രി അരുണും സിനിമയിലേക്ക്

13 JULY 2016 01:58 PM IST
മലയാളി വാര്‍ത്ത.

അരക്കൈ പയറ്റാന്‍ അടുത്ത അങ്കത്തിന്. മിനിസ്‌ക്രീനില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന പരസ്പരത്തിലെ നായിക ഗായത്രി അരുണും ബിഗ് സ്‌ക്രീനിലേക്ക്. കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി 900 എപ്പിസോഡിലേക്ക് പരമ്പര കുതിക്കുമ്പോഴാണ് അതിലെ നായിക ദീപ്തി ഐപിഎസിന് ടെലിവിഷനില്‍ നിന്നും സിനിമയിലേക്ക് പ്രമോഷന്‍ കിട്ടിയിരിക്കുന്നത്.
സര്‍വോപരി പാലക്കാരന്‍ എന്ന സിനിമയിലാണ് ഗായത്രി അരങ്ങേറുന്നത്. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അനൂപ് മേനോനാണ് നായകന്‍, അപര്‍ണ്ണാ ബാലമുരളി, അനു സിതാര എന്നിവരും സിനിമയിലുണ്ട്. അതേസമയം പരമ്പരയില്‍ ഐപിഎസുകാരിയായിരുന്ന ഗായത്രിക്ക് സിനിമയിലും പോലീസ് വേഷമണ്. അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ ചന്ദ്രാ ശിവകുമാര്‍ എന്ന വേഷമാണ്.
സീരിയല്‍ ചെയ്തു കൊണ്ടിരിക്കെ തന്നെ തനിക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നതായും എന്നാല്‍ എല്ലാറ്റിനും കൂടുതല്‍ ദിവസങ്ങള്‍ വേണമെന്നതിനാല്‍ നഷ്ടപ്പെടുകയായിരുന്നെന്നുമാണ് ഗായത്രി പറയുന്നത്. സിനിമയ്ക്ക് കൂടുതല്‍ ദിനങ്ങള്‍ വേണമെന്നത് ചില നായികാ വേഷങ്ങള്‍ പോലും തട്ടിത്തെറിപ്പിച്ചു കളഞ്ഞത്രേ. എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടി വെറും പത്തു ദിവസങ്ങള്‍ മാത്രമായിരുന്നു. പോലീസ് വേഷത്തില്‍ താന്‍ തറയ്ക്കപ്പെട്ടിരിക്കുകയാണെന്നും പരമ്പരയിലായാലും സിനിമയിലായാലും തനിക്ക് പോലീസ് വേഷമാണെന്നും ഗായത്രിക്ക് പരിഭവമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (38 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (50 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (56 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (10 hours ago)

Malayali Vartha Recommends