Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഷുവിന് ഇല്ല, റംസാനുമില്ല, ഓണത്തിനുമില്ല, ക്രിസ്തുമസിനുമില്ല; പുലിമുരുകന്റെ റിലീസ് അടുത്ത വര്‍ഷം...?

13 JULY 2016 03:28 PM IST
മലയാളി വാര്‍ത്ത.

പുലിമുരുകന്‍ ആരാധകര്‍ക്ക് പിന്നെയും നിരാശ. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രം അടുത്തെങ്ങും തിയേറ്ററിലെത്തില്ല. വിഷുവിന് റിലീസ് ചെയ്യും എന്ന് പറഞ്ഞ ചിത്രം റംസാനും എത്തിയില്ല. ഇനി ഓണത്തിനും ക്രിസ്മസിനുമൊന്നും റിലീസ് ചെയ്യാന്‍ ഉദ്ദേശവുമില്ല.

2017 ലെ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പുതിയ വാര്‍ത്ത. അപ്രതീക്ഷിതമായി സംഭവിച്ച ചില സാങ്കേതിക പ്രശ്‌നത്താലാണ് റിലീസ് ഡേറ്റ് നീണ്ടു പോകുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സാങ്കേതിക പ്രശ്‌നം കാരണമല്ല, മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രമായ ജനത ഗരേജ് റിലീസിന് തയ്യാറെടുക്കുന്നത് കാരണമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്ന് ചിലര്‍ പറയുന്നു. ഓണത്തിന് റിലീസ് ചെയ്യാം എന്ന് വച്ചപ്പോള്‍ അവിടെ 'ഒപ്പം' ഉണ്ടായിരുന്നു. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒപ്പം എന്ന ചിത്രത്തിന്റെ റിലീസ് കാരണമാണ് പുലിമുരുകന്‍ ഓണത്തിന് റിലീസ് ചെയ്യാത്തതെന്നാണ് മറ്റൊരു വാര്‍ത്ത.

നവരാത്രിയ്ക്ക് ചിത്രം റിലീസ് ചെയ്യും എന്ന് ഒരു കിംവദന്തി ഉണ്ടായിരുന്നു. എന്നാല്‍ അത് വ്യാജവാര്‍ത്തയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം വലിയ ചിത്രങ്ങളൊന്നും ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. മത്സരങ്ങളില്ലാതെ ജനുവരി ആദ്യം പുലിമുരുകന്‍ റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (37 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (49 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (55 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (59 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (10 hours ago)

Malayali Vartha Recommends