പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റില്‍ പ്രേതബാധ

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റില്‍ പ്രേതബാധ. ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ സെറ്റില്‍ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു. ആദ്യം ഇത് ആരും വകവെച്ചില്ലെങ്കിലും സംഗതി കൂടുതല്‍ പ്രശ്‌നമായതോടെ ഇപ്പോള്‍ പള്ളീലച്ചനെ കൊണ്ടുവന്ന് സെറ്റ് വെഞ്ചരിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രീകരണം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോളാണ് സംഭവം.
ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു പഴയവീട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതിനിടെ ലൈറ്റ് തുടര്‍ച്ചയായി മിന്നിക്കൊണ്ടിരിക്കുകയായിരുന്നു. വൈദ്യുതിയുടെ പ്രശ്‌നമാണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ അത് അങ്ങനെ അല്ലായിരുന്നു. സംവിധായകന്‍ ജയകൃഷ്ണന്‍ പറയുന്നു.
സെറ്റില്‍ എല്ലാവരും വെഞ്ചരിപ്പില്‍ പങ്കുചേര്‍ന്നു. അച്ചന്‍ ബൈബിള്‍ വായിക്കുമ്പോഴും ലൈറ്റ് മിന്നിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ജയകൃഷ്ണന്‍ പറഞ്ഞു.ഇതുസംബന്ധിച്ച വ്യക്തമായ ഉത്തരം നല്‍കാന്‍ സംവിധായകനും കഴിയുന്നില്ല. ചിത്രത്തിലെ നായികയായ പ്രിയ ആനന്ദിനും ചിത്രീകരണത്തിനിടെ വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വെളിപ്പെടുത്തിയിരുന്നു.
മുന്‍പ് കണ്‍ജറിങ് 2വിന്റെ ലൊക്കേഷനില്‍ ഇതുപോലെ വിചിത്രസംഭവം ഉണ്ടായപ്പോള്‍ വികാരിയച്ചനെ വിളിച്ചുവരുത്തി വെഞ്ചരിച്ചതിനു ശേഷമാണ് ചിത്രീകരണം തുടര്‍ന്നത്. അതിനു ശേഷം ഷൂട്ടിങ്ങിനു തടസമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha
























