Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാധകര്‍ക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം; പുലിമുരുകന്‍ ഒക്ടോബര്‍ ഏഴിന് എത്തും

20 JULY 2016 11:01 AM IST
മലയാളി വാര്‍ത്ത

പുലിമുരുകന്‍ ഉടനെത്തുന്നു.മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഏഴിന് ചിത്രം തീയറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടതു മൂലം റിലീസിങ്ങും നീളുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ആരാധകരുടെ ആകാംക്ഷക്ക് അറുതി വരുത്തി പുലുമുരുകന്‍ എത്തുകയാണ്.
ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് തന്നെയാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്. ചിത്രം പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ സംവിധായകന്‍ തള്ളിക്കളഞ്ഞു. ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യുമെന്നും പിന്നീട് ഓണം റിലീസ് ആണെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ പറഞ്ഞു.
മലയാളത്തിലെ ഏറ്റവുമധികം മുതല്‍ മുടക്കുള്ള ചിത്രമെന്ന ഖ്യാതിയോടെയാണ് പുലിമുരുകന്‍ തീയറ്ററുകളിലെത്തുന്നത്. കാടിനോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റെരു പ്രത്യേകത.
ചിത്രത്തിന്റെ ആദ്യ ടീസര്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ലാല്‍, ജഗപതി ബാബു, മംഗല്‍ പാണ്ഡേ, കിഷോര്‍ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയകൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം ഗോപി സുന്ദര്‍.ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടം ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (37 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (49 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (55 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (59 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (10 hours ago)

Malayali Vartha Recommends