Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ സിനിമയെയും ബാധിച്ചു; ഒന്നിലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല; വ്യക്തിജീവിതത്തെ കുറിച്ചു പ്രിയദര്‍ശന്‍

21 JULY 2016 08:14 AM IST
മലയാളി വാര്‍ത്ത

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങള്‍ മിക്കതും റെക്കോര്‍ഡ് ഹിറ്റുകളായിരുന്നു. എന്നാല്‍ അടുത്തകാലത്ത് പ്രിയന്റെ ചിത്രങ്ങള്‍ പലതും വന്‍ പരാജയമായിരുന്നു.തന്റെ സിനിമകളെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നു സംവിധായകന്‍ പ്രിയദര്‍ശന്‍. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇതാദ്യമായാണു പ്രിയന്‍ സംസാരിക്കുന്നത്.
വീട്ടില്‍ സമാധാനമില്ലാത്ത അവസ്ഥ നമ്മുടെ ക്രിയാത്മകതയെ ബാധിക്കും. മുന്‍കാലത്തെ ചില ചിത്രങ്ങള്‍ പ്രതീക്ഷിച്ചത്രയും മികവോടെ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതിനു കാരണവും അതാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
നടി ലിസിയും പ്രിയദര്‍ശനും നിയമപ്രകാരം വിവാഹമോചനം നേടിയത് 2014 ഡിസംബര്‍ ഒന്നിനാണ്. പ്രിയദര്‍ശനും ലിസിയും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് താനും പ്രിയദര്‍ശനും പിരിഞ്ഞതെന്ന് തനിക്കും പ്രിയനും കുട്ടികള്‍ക്കും കോടതിക്കും അറിയാമെന്നും ലിസി പ്രതികരിച്ചിരുന്നു. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ലിസി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മോഹന്‍ലാലും എംജി ശ്രീകുമാറും മണിയന്‍പിള്ള രാജുവും അടക്കമുള്ള സുഹൃത്തുക്കള്‍ ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലാണു പ്രിയനിപ്പോള്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അന്ധനായാണ് അഭിനയിക്കുന്നത്. അസാധാരണമായ ഒരു ത്രില്ലറായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഒരു കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്ന അന്ധകഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ശിക്കാര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍ലാലും സമുദ്രക്കനിയും ഒരുമിക്കുന്ന സിനിമ കൂടിയാണ് ഒപ്പം.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (38 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (50 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (56 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (10 hours ago)

Malayali Vartha Recommends