Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോളിവുഡിനെതിരെ ആഞ്ഞടിച്ച് ഹുമഖുറോഷി

23 JULY 2016 07:14 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ ഇറങ്ങുന്ന ഹോളിവുഡ്, ബോളിവുഡ് സിനിമകള്‍ക്ക് നിലവാരമില്ലെന്ന് നടി ഹുമഖുറോഷി. അതുകൊണ്ടാണ് അവര്‍ തുടര്‍ച്ചയായി ദക്ഷിണേന്ത്യന്‍ സിനിമകള്‍ ബോളിവുഡ് റീമേക്ക് ചെയ്യുന്നതെന്നും താരം പറഞ്ഞു. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച വൈറ്റിന്റെ പ്രമോഷന ്‌വേണ്ടി കൊച്ചിയിലെത്തിയതായിരുന്നു ഹുമഖുറോഷി. സൗത്ത് ഇന്ത്യന്‍ സിനിമകളിലെ കഥയും കഥാപാത്രങ്ങളും കാമ്പുള്ളതാണ്. അതുകൊണ്ടാണ് തനിക്ക് ലഭിക്കുന്നതിന്റെ പകുതി പ്രതിഫലം പോലും കിട്ടാത്ത മലയാളത്തില്‍ അഭിനയിച്ചതെന്നും താരം പറഞ്ഞു. വാര്‍ദ്ധ്യക്യത്തില്‍ നമ്മള്‍ ചെയ്ത നല്ല സിനിമകള്‍ കണ്ട് വേണം കഴിയാന്‍. അതിനായി താരം നല്ലൊരു വീഡിയോ ലൈബ്രറിയും ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചുമക്കളുമൊത്ത് നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും ആസ്വദിക്കാന്‍ കഴിയണം. അതുകൊണ്ടാണ് മലയാളം ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിക്കുന്നത്.
വൈറ്റിലേക്ക് ഖുശ്ബുവാണ് ഹുമാഖുറോഷിയെ റക്കമെന്റ് ചെയ്തത്. സംവിധായകന്‍ ഉദയ് അനന്തന്‍ കഥ പറഞ്ഞപ്പോഴേ താരത്തിന് ഇഷ്ടമായി. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനുള്ള അവസരം വരെ ഉപേക്ഷിച്ചാണ് ഹുമ ഈ സിനിമയില്‍ അഭിനയിച്ചത്. പിന്നെ മമ്മൂട്ടിയുമൊത്ത് അഭിനയിക്കുക എന്നത് ഹുമയുടെ വലിയ ആഗ്രഹമായിരുന്നു. തന്നേക്കാള്‍ ഒരുപാട് പ്രായമുള്ള ഒരാളെ പ്രണയിക്കുന്ന രോഷ്‌നി എന്ന യുവതിയുടെ വേഷമാണ് വൈറ്റില്‍. ചിത്രം ജൂലായ് 29ന് പ്രദര്‍ശനത്തിനെത്തും. സിനിമയുടെ എല്ലാ മേഖലയിലും സ്ത്രീകള്‍ കടന്നുവരുകയാണ്. അത് തന്നെ പോലുള്ളവര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നതെന്നും ഹുമ ഖുറോഷി പറഞ്ഞു.
നായകന്റെ നിഴലായുള്ള, അല്ലെങ്കില്‍ ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും ഹുമഖുറോഷി പറഞ്ഞു. ഏത് തരത്തിലുള്ള ക്രീയേറ്റിവിറ്റിയും ആവര്‍ത്തിച്ചാല്‍ അത് മരണത്തിന് തുല്യമാണെന്നും താരം വിശ്വസിക്കുന്നു. അഭിനേത്രിയായത് തന്നെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ്. ഓരോ ദിവസവും പുതുമകള്‍ നിറഞ്ഞതാവണം. അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രൊഫഷന്‍ തെരഞ്ഞെടുത്തേനെയെന്നും താരം വ്യക്തമാക്കി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (14 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (57 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends