Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം പേരില്‍ സിനിമ ഇറങ്ങിയാല്‍ ആരായാലും ഷെയര്‍ ചെയ്യില്ലേ, ഒറിജിനല്‍ പൗലോ കൊയ്ലോ തന്നെ  കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയുടെ  പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് 

29 JULY 2016 01:44 PM IST
മലയാളി വാര്‍ത്ത

സ്വന്തം പേരിലിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്ലോ. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായെത്തുന്നത്.

ജാതിയുടേയും മതത്തിന്റേയും ഭാഷയുടേയും ദൂരത്തിന്റേയും അതിര്‍വരമ്പുകളെ ഭേദിച്ച് ലോകമെമ്പാടുമുള്ള പുസ്തക പ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ ഉറപ്പിച്ച ബ്രസീലിയന്‍ എഴുത്തുകാരനാണ് പൗലോ കൊയ്ലോ.
ആല്‍കെമിസ്‌റ് എന്ന രചനയിലൂടെ ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ എഴുത്തുകാരനാണ് പൗലോ കൊയ്ലോ. പൗലോ കൊയ്ലോയുടെ ഗ്രന്ഥങ്ങള്‍ 160 രാജ്യങ്ങളിലായി 13 കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സിദ്ധാര്‍ഥ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമ മുതല്‍ ദേശീയ സിനിമ ലോകത്തു ശ്രദ്ധ നേടിയ ആളാണ് സിദ്ധാര്‍ഥ് ശിവ. കാനഡയില്‍ നടക്കുന്ന പ്രശസ്തമായ മോണ്‍ട്രീയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചതുരം എന്ന ഹൃസ്വ ചിത്രം തിരഞ്ഞെടുത്തിരുന്നു. കൂടാതെ കുറെ നാളുകള്‍ക്കു ശേഷം പൂട്ടിക്കിടക്കുകയായിരുന്ന ഉദയ സ്റ്റുഡിയോയുടെ തിരിച്ചു വരവ് കൂടിയാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ. കെപിഎസ്സി ലളിത, മുകേഷ്,സൂരജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (14 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (57 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends