Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറാം തമ്പുരാന്റെ വമ്പന്‍ ഹിറ്റിന് പിന്നില്‍ രഞ്ജിത്തിന്റെ വാശിയായിരുന്നു

01 AUGUST 2016 07:54 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ആറാം തമ്പുരാന്‍. മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ ആറാം തമ്പുരാന്‍ 1997ല്‍ തിയേറ്ററുകള്‍ ഇളക്കി മറിച്ച ചിത്രമായിരുന്നു.

എന്നാല്‍ ആറാം തമ്പുരാന്‍ എന്ന ചിത്രം ഇത്രയും വലിയ ഹിറ്റാകാന്‍ ഒരു കാരണമുണ്ട്. തിരക്കഥാകൃത്ത് രഞ്ജിത്തിന്റെ ഒരു വാശിയായിരുന്നു ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍.

1993ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. മോഹന്‍ലാല്‍, രേവതി, നെടുമുടി വേണു, ഇന്നസെന്റ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.
അതിനുശേഷം വ്യത്യസ്തമായ ഒരു പ്രമേയം പരീക്ഷിക്കാനാണ് രഞ്ജിത്ത് തീരുമാനിച്ചത്. അങ്ങനെയാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ മായമയൂരം ഒരുക്കുന്നത്. മോഹന്‍ലാല്‍, രേവതി, ശോഭന, തിലകന്‍, സുകുമാരി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

മായമയൂരത്തിന് ശേഷം കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രഞ്ജിത്ത് മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ചിന്തിക്കുന്നത്. സംവിധായകന്‍ ഷാജി കൈലാസുമായി പുതിയൊരു ചിത്രത്തെ കുറിച്ച് പറഞ്ഞു.

എന്നാല്‍ പുതിയ തിരക്കഥ ഒരുക്കുമ്പോള്‍ മായമയുരത്തിന്റെ പരാജയം രഞ്ജിത്തിന്റെ മനസിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മായമയൂരും പോലൊരു കഥയൊരുക്കാന്‍ രഞ്ജിത്തിന് താത്പര്യമില്ലായിരുന്നു.

അതുപോലെ സംവിധായകന്‍ ഷാജി കൈലാസിനും തിയേറ്ററുകള്‍ ഇളകി മറിയുന്ന ഒരു ചിത്രമായിരുന്നു ആവശ്യം. അങ്ങനെയാണ് 1997ല്‍ ആറാം തമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (15 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (58 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends