Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒഴിവു ദിവസത്തെ കളി ഇനി ഓണ്‍ലൈനില്‍ കാണാം

02 AUGUST 2016 03:02 PM IST
മലയാളി വാര്‍ത്ത

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒഴിവു ദിവസത്തെ കളി' ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. ഈ മാസം പത്താം തീയതിയാണ് ഓണ്‍ലൈന്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. പത്താം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ സിനിമ ഓണ്‍ലൈനായി കാണാന്‍ കഴിയും.സിനിമയെക്കുറിച്ച് കേട്ടറിഞ്ഞ പ്രവാസികളുള്‍പ്പെടെയുള്ള പ്രേക്ഷകര്‍ സിനിമ കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് ആവശ്യമുന്നയിക്കുകയും ഓവര്‍സീസ് റിലീസിനുള്ള സാഹചര്യം ഇല്ലാതിരിക്കുകയും ചെയ്തതിനാലാണ് റീല്‍മങ്കിലൂടെ ഒഴിവുദിവസത്തെ കളി പ്രേക്ഷകരിലെത്തിക്കാനുള്ള ആലോചനകള്‍ ഉണ്ടായതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.2015 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഒഴിവുദിവസത്തെ കളി സ്വന്തമാക്കിയിരുന്നു. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഒഴിവുദിവസത്തെ കളി.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഇറക്കുന്ന വളരെ കുറച്ചു സിനിമകള്‍ മാത്രമാണ് ഓവര്‍സീസ് അനുമതി കിട്ടി കടല്‍ കടന്നു പോയത്. തന്മൂലം തന്നെ പ്രവാസി മലയാളികള്‍ കൂടുതലും ടൊറന്റ് പോലെയുള്ള സൈറ്റുകളെയാണ് സിനിമകള്‍ കാണാന്‍ ആശ്രയിക്കുന്നത്. ഇത് ഒരു തരത്തില്‍ ഓണ്‍ലൈന്‍ പൈറസിക്ക് കാരണമാകുന്നുണ്ട്. ഇതൊഴിവാക്കാനും ലോകമെമ്പാടുമുള്ള വീടുകളില്‍ ഒഴിവുദിവസത്തെ കളി എത്തിക്കാനുമാണ് ശ്രമിക്കുന്നതെന്ന് റീല്‍മോങ്ക് സിഇഒ വിവേക് പോള്‍ പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ 5 ചെറുപ്പകാരായ സുഹൃത്തുക്കള്‍ തിരക്കുകളില്‍ നിന്നും മാറി ഉല്ലസത്തിനായി വനത്തിലേക്ക് യാത്രയാകുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കള്‍ മദ്യലഹരിയിലാകുകയും പല പ്രശ്നങ്ങള്‍ അവരില്‍ ഉടലെടുക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ ആണ് ഈ സിനിമയുടെ ഇതിവൃത്തം.

സിനിമ കാണാന്‍ റീല്‍മോങ്കില്‍ എച്ച്ഡി 180 രൂപയും ഫുള്‍ എച്ച്ഡി 300 രൂപയുമാണ് സ്‌ക്രീനിങ് ചാര്‍ജ് ഈടാക്കുക. പ്രീബുക്കിങ്ങില്‍ 30 ശതമാനം കിഴിവുണ്ട്. ആഗസ്റ്റ് 10 വരെ പ്രീ ബുക്കിങ് ഉണ്ടായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (5 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (9 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (16 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (27 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (29 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (45 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends