ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും ചൂടന്‍ താരമായി ദീപിക, രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്ര
2018 ലെ ഏഷ്യയിലെ സെക്സിയസ്റ്റ് വനിതയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ബോളിവുഡ് താരം ദീപിക പദുകോണിനെയാണ് . ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ ഐ വീക്ക് ലീയാണ് ഈ വര്‍ഷത്തെ ഏഷ്യയിലെ 50 സെക്സിയസ്റ്റ് നടിമാരുടെ ലിസ്റ്റ് പുറത്തു വിട്ടിത്. ദീപികയുടെ തൊട്ട് പിന്നിലായി രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയുമുണ്ട്.
ആദ്യ സ്ഥാനങ്ങളില്‍ ബോളിവുഡ് സുന്ദരിമാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. 2017 ലെ ഏറ്റവും സെക്സിയസ്റ്റ് താരം പ്രിയങ്ക ചോപ്രയായിരുന്നു. താരത്തിന്റെ രണ്ടാം സ്ഥാനത്തിലേയ്ക്ക് പിന്തള്ളിയാണ് ദീപിക ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ടെലിവിഷന്‍ താരം നിയ ശര്‍മയാണ് മൂന്നാം സ്ഥാനത്ത്, നാലാം സ്ഥാനത്ത് പാകിസ്ഥാനി താരം മാഹീറ ഖാനാണ്. ആറാം സ്ഥാനത്ത് ആലിയ ഭട്ടാണ്.തൊട്ടു പിന്നാലെ സോനം കപൂര്‍, ഹിന ഖാന്, കത്രീന കൈഫ് എന്നിവരുണ്ട്. പുതിയ താരങ്ങളോടൊപ്പം പഴയ ബോളിവുഡ് താരങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 45ാം സ്ഥാനത്ത് നടി മധുരി ദീക്ഷിത്തും 30ാം സ്ഥാനത്ത് ഐശ്വര്യ റായ് യുമുണ്ട്. തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടി 22ാം സ്ഥാനത്തെത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് നടിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2018 ദീപികയ്ക്ക് മികച്ച വര്‍ഷം തന്നെയായിരുന്നു. താരത്തിന്റെ ചിത്രമായ പദ്മാവദ് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. കൂടാതെ ഡിപ്രഷനെ കുറിച്ചുള്ള താരത്തിന്റെ നിലപാടുകളും പ്രതികരണങ്ങളും ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha