വിവാഹം നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി കാജല്‍
കാജല്‍ അഗര്‍വാളിനോട് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു വിവാഹം എന്നാണ് എന്ന്. ആദ്യമൊക്കെ ആ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുമായിരുന്നെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിരിയ്ക്കുകയാണ് കാജല്‍ അഗര്‍വാള്‍.
2018 ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്ന് കാജല്‍ പറയുന്നു. എന്നാല്‍ ഏറ്റവും തിരക്കുള്ള വര്‍ഷമായിരുന്നു 2018.. ആ തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല എന്നാണ് നടി പറഞ്ഞത്.
എന്തായാലും കാജല്‍ തന്റെ വരനെ കണ്ടെത്തിയതാവും.. അതാരാണെന്ന് നടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടൊന്നുമില്ല. വിവാദമായ പ്രണയ ഗോസിപ്പുകളൊന്നും കാജലിന്റെ പേരില്‍ ഇതുവരെയില്ല. വരനാരായിരിക്കും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍..
ഇങ്ങനെ ഷൂട്ടിങും തിരക്കുമായി ജീവിച്ചാല്‍ ജീവിതം വേണ്ട് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ വിവാഹവും ജീവിതവും മറന്ന് പോകരുതെന്ന് ഉപദേശിക്കാത്ത ആരാധകരുമില്ലാതെയല്ല.
തമിഴില്‍ പാരിസ് പാരിസ് എന്ന ചിത്രമാണ് കാജലിന്റേതായി റിലീസിനൊരുങ്ങുന്നത്. ബോളിവുഡില്‍ ഹിറ്റായ ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്.
തെലുങ്കില്‍ കവചം എന്ന ചിത്രം ഡിസംബര്‍ 7 ന് റിലീസാകും. ഇന്ത്യന്‍ 2, പേരിട്ടിട്ടില്ലാത്ത ജയംരവി ചിത്രം എന്നിവയാണ് ഇനി കാജലിന് ചെയ്യാനുള്ളത്. ഇതൊക്കെ തീര്‍ത്ത് 2019 ല്‍ കാജല്‍ വിവാഹിതയാകും എന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha