ഒമാനിലെ ഹണിമൂണ്‍ ട്രിപ്പിന് ശേഷം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ താരങ്ങളുടെ വീഡിയോ വൈറലാകുന്നു
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര നിക്ക് ജോണ്‍സ് ദമ്പതികള്‍ ഹണിമൂണ്‍ ട്രിപ്പിലായിരുന്നു. ഇരുവരും ഒമാനില്‍ ആണ് ഹണിമൂണ്‍ ആഘോഷിച്ചതെന്നാണ് വിവരം. താരം മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പരസ്പരം കൈകോര്കത്ത് പിടിച്ചാണ് ഇരുവരും നടന്ന് നീങ്ങുന്നത്.ഡിസംബര്‍ 20 ന് ഒരു വിവാഹ സല്‍ക്കാരം മുംബൈയിലെ ഹോട്ടലില്‍ വച്ച് നടക്കുമെന്നും റിപ്പോര്‍്ട്ട് സൂചിപ്പിക്കുന്നു.
തന്റെ ഹണിമൂണ്‍ ചിത്രങ്ങള്‍ നേരത്തെ താരങ്ങള്‍ ആരാാധകര്ക്കായി പങ്കുവച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. നിക്കുമൊത്തുള്ള പ്രണയാര്‍ദ്ര ചിത്രങ്ങളില്‍ അതി മനോഹരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. വിവാഹം പരമാനന്ദം എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഹണിമൂണിനു പോയ സ്ഥലം തിരിച്ചറിയാനാകാത്ത വിധമാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇരുവരും ഒമാനിലാണ് മധുവിധു ആഘോഷിക്കുന്നതെന്ന് പാപ്പരാസികള്‍ കണ്ടെത്തുകയായിരുന്നു.
ബീച്ചിലെ മണലില്‍ നിക്ക് ജോണ്‍സിന്റെ ചുരുക്കെഴുത്തായി എന്‍ജെ(nj) എന്നും പ്രിയങ്ക ചോപ്ര ജോണ്‍സ് (pcj) എന്നും എഴുതിയിരിക്കുന്ന ഫോട്ടോയും നടി ഷെയര്‍ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha