Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ

15 DECEMBER 2018 10:43 AM IST
മലയാളി വാര്‍ത്ത

അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയന്റെ പുതിയ ചിത്രമാണ് 'ജൂണ്‍'. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് രജീഷ എത്തുന്നത്. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആറ് ഗെറ്റ് അപ്പുകളില്‍ ആണ് നടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ നടിയുടെ ലുക്ക് കണ്ട് ആരാധകര്‍ ഞെട്ടി.

ചിത്രത്തിനായി തന്റെ നീളൻ മുടി വെട്ടി തൊളോപ്പമാക്കിയിരിക്കുകയാണ് നടി. ജൂണിന് വേണ്ടി രജിഷക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നെന്നും മുടി മുറിച്ചതിന് പുറമെ താരം സിനിമയ്ക്കായി ഒന്‍പത് കിലോയോളം ഭാരം കുറച്ചെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നു.

'ഈ സിനിമയുടെ തിരക്കഥ കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ഓക്കെ പറയുകയായിരുന്നു. ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ് ജൂണ്‍.'രജിഷ പറയുന്നു. 'എനിക്ക് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു മുടി. മുറിക്കില്ലെന്നു ഞാന്‍ നിര്‍ബന്ധം പിടിച്ചു. പിന്നെ വിജയ് സാര്‍ ആണ് പറഞ്ഞു മനസ്സിലാക്കിയത്. സത്യത്തില്‍ മുടി മുറിച്ചപ്പോഴാണ് ആ കഥാപാത്രത്തിന് കൂടുതല്‍ സത്യസന്ധത വന്നതെന്ന് തോന്നി. മുടി മുറിക്കുന്ന സമയത്ത് കുറച്ച്‌ വിഷമം ഉണ്ടായിരുന്നു.'രജിഷ പറഞ്ഞു.

'ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ പതിനേഴുവയസ്സു മുതല്‍ 25 വയസ്സു വരെയുള്ള യാത്രയാണ് ഈ സിനിമ. ഈ കഥാപാത്രം ചെയ്യുന്ന നായികയ്ക്ക് രണ്ട് ലുക്കും ആവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യമായി തോന്നിയത് രജിഷയെ ആയിരുന്നെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നു. ചിത്രം 2019 ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.ചിത്രം എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് വിജയ് ബാബു ഫേസ്‌ബുക്കില്‍ പോസ്റ്റര്‍ റിലിസ് ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്.

അനുരാഗ കരിക്കിന്‍വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളത്തില്‍ താരം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നെ രജീഷ അഭിനയിച്ച ഒരു സിനിമയും സാമ്പത്തിക ലാഭം നേടാതെ പോയിരുന്നു. ഇതിനിടയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് താരം പിന്മാറിയതായി ആരോപിച്ച്‌ കാമുകന്‍ രംഗത്തെത്തിയത് ആരാധകരിൽ സ്വീകാര്യത കുറച്ചു. 2016ലെ സംസ്ഥാന ചലച്ചിത്രാ പുരസ്‌കാര ജേതാവ് കൂടിയായ താരവും കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമായ അശ്വിന്‍ മേനോനുമായുള്ള വിവാഹ നിശ്ചയം 2016 ജൂണില്‍ നടന്നിരുന്നു.

എന്നാല്‍ സിനിമയില്‍ തിരക്കേറിയ താരമായതോടെ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയെന്നായിരുന്നു ആരോപണം. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അശ്വിനും റജീഷയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു രജിഷ വിജയന്റെയും അശ്വിന്‍ മേനോന്റേയും വിവാഹ നിശ്ചയം നടന്നത്. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അശ്വിന്‍. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പങ്കെടുത്തിരുന്നു. വിവാഹം വേണ്ടെന്നുവച്ചതിനു പിന്നില്‍ നടിയുടെ തീരുമാനമാണെന്നാണ് സൂചന.

പുരസ്‌കാരം ലഭിച്ച സാഹചര്യത്തില്‍ വിവാഹിതയായാല്‍ സിനിമയിലെ മികച്ച അവസരങ്ങള്‍ നഷ്ടമാകുമെന്ന് ഭയന്നാണ് രജിഷ വിവാഹത്തില്‍നിന്ന് പിന്മാറിയതെന്ന രീതിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. പക്ഷെ താരം ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. അവതാരികയായി എത്തി നടിയായി മാറിയ രജിഷയ്ക്ക് അവസരങ്ങൾ കുറഞ്ഞെങ്കിലും ഈ ചിത്രം നല്ലൊരു കഥാപാത്രത്തെയാകും ആരാധകർക്ക് നൽകുന്നതെന്ന് താരവും വ്യക്തമാക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (13 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (17 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (22 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (27 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (32 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (40 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (48 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (53 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (57 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends