Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വനിത മതില്‍ പൊളിച്ച പേരുദോഷം കൂടി... വനിതാമതിലിനോടൊപ്പം നിന്നപ്പോള്‍ സഖാക്കള്‍ ആഘോഷിച്ചു; എന്നാല്‍ വനിതാ മതിലിന് രാഷ്ട്രീയ നിറം നല്‍കി വനിത മതില്‍ പൊളിച്ചപ്പോള്‍ തലയില്‍ കൈവച്ച് പാര്‍ട്ടിക്കാര്‍; പിന്‍മാറിയതോടെ ഒടിയന്റെ കാര്യത്തിലും തീരുമാനമായി

17 DECEMBER 2018 10:08 AM IST
മലയാളി വാര്‍ത്ത

വേലിയില്‍ വെറുതേയിരുന്ന പാമ്പിനെ എടുത്ത് തോളില്‍ വച്ചിട്ട് വിട്ടുകളയുന്ന അവസ്ഥയാണ് കഴിഞ്ഞ ദിവസം മഞ്ജൂവാര്യര്‍ ഉണ്ടാക്കിയത്. സര്‍ക്കാര്‍ വളരെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വനിതാ മതിലിന് മഞ്ജുവാര്യര്‍ പിന്തുണയുമായെത്തിയത് ആരും പറഞ്ഞിട്ടല്ല. എന്നാല്‍ മഞ്ജു വാര്യര്‍ എത്തിയതോടെ വനിതാ മതിലിന്റെ നിറം മാറി. മഞ്ജുവിനെ പോലെയുള്ള ഒരു സെലിബ്രിറ്റി വനിത മതിലില്‍ എത്തുക എന്നത് സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം വലിയ കാര്യമായിരുന്നു. അറച്ച് നില്‍ക്കുന്ന വനിതകളെ ഒന്നാകെ കൊണ്ടുവരാന്‍ ഇതിലൂടെ കഴിയുമെന്ന് സിപിഎം കണക്ക് കൂട്ടുകയും ചെയ്തു. മഞ്ജുവിന്റെ വരവ് പാര്‍ട്ടി സൈബര്‍ ഗ്രൂപ്പുകള്‍ ഇത് ആഘോഷമാക്കുകയും ചെയ്തു 

അതേ സമയം മഞജുവിന്റെ ആരാധകര്‍ ഒന്നടങ്കം ഫേസ്ബുക്കില്‍ പൊങ്കാലയിട്ടു. ഇതില്‍ സാധാരണ ഭക്തര്‍ മുതല്‍ സംഘികള്‍ വരെയുണ്ട്. ചിലത് ഭക്തിയില്‍ ഊന്നിപ്പിടിച്ച കമന്റായിരുന്നെങ്കില്‍ ചിലത് അറയ്ക്കുന്ന ഭാഷയില്‍ പോലുമുണ്ടായി. ഇങ്ങനെയാണ് കമന്റ് പോകുന്നത്...

വനിതാ മതിലിനൊപ്പം എന്ന വീഡിയോ കണ്ടു....നാണം ആവുന്നില്ലേ മാഡം???ഹിന്ദുക്കളെ മാത്രം ജാതി തിരിച്ചു വിളിച്ചു മീറ്റിങ് നടത്തി കെട്ടിപ്പൊക്കുന്ന മതില്‍...പേര് നവോഥാനം...സമത്വം....ഇങ്ങനെ കുറേ എണ്ണം പിന്തുണയ്ക്കും.

നിങ്ങള്‍ വനിതാമതിലിന് ഒപ്പമെങ്കില്‍... ലക്ഷോപലക്ഷം വിശ്വാസികളായ അമ്മമാര്‍ നിങ്ങളെ പടിയടച്ചു പിണ്ഡം വയ്ക്കും... അവരുടെ മനസ്സില്‍നിന്നും

ഞാന്‍ ചേച്ചിയുടെ നാട്ടുകാരനാണ് 
ഒരു കാര്യം എനിക്ക് പറയാനുണ്ട് 
വീടിനടുത്ത ആ അമ്പലവും അതിന്റെ ചൈതന്യവും വിശ്വാസവും ഇപ്പോളും മനസ്സില്‍ ഉണ്ടെകില്‍ ഈ തീരുമാനം ഉപേക്ഷിക്കാന്‍ തയ്യാറാവണം..

ദിലീപ്.... നിങ്ങളോട് അങ്ങനെ ചെയ്തപ്പോള്‍ അവരെ ഏറ്റവും കൂടുതല്‍ കുറ്റപ്പെടുത്തിയ ആളാണ് ഞാന്‍.....എല്ലാവരോടും അടി കൂടിയിട്ടുണ്ട് നിങ്ങള്‍ക്ക് വേണ്ടി......ഇനി ഇല്ല..... നവോത്ഥാനം....കെട്ടിപ്പെടുക്ക് എന്റെ നാട്ടിലെ കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ പോലും വിടുന്നില്ല കമ്യൂണിസ്റ്റുകാര്‍...... തുടക്കം അവിടെ നിന്നും ആവട്ടെ ഇത്തിരി ഉളുപ്പുണ്ടെങ്കില്‍....

വെറുതെയല്ല നിന്നെ ദിലീപ് ഒഴിവാക്കി വേറെ കെട്ടിയത്.നിന്റെ നവോഥാന മനസ്സ് കൊണ്ട് തന്നെയായിരിക്കും
വനിത മതിലുമായുള്ള ഒരു വീഡിയോ കാണാന്‍ ഇടയായത് ഈ കമെന്റിന് കാരണം

വനിത മതില്‍ വീഡിയോ കണ്ടു.... അയ്യപ്പ ഭക്തരായ ഞങ്ങളോട് ഇത് വേണ്ടായിരുന്നു... ഇനി സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടാവില്ല.. സ്വാമി ശരണം... 



ഇങ്ങനെ വരുന്ന ആയിരക്കണക്കിന് കമന്റുകളാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാലയായി വന്നത്. ഇതോടെ മഞ്ജുവിന്റെ ഓടിക്കൊണ്ടിരിക്കുന്ന ഒടിയനേയും ഇത് ബാധിക്കുമെന്ന് കണ്ട് അണിയറക്കാര്‍ ആശങ്കയിലായി. ഭക്തരൊന്നാകെ മഞ്ജുവിനെതിരെ തിരിഞ്ഞാല്‍ കാലൊടിഞ്ഞ ഒടിയന്‍ വീണ്ടും ഒടിയുമെന്ന അവസ്ഥയുമായി. ഇങ്ങനെ അടുത്ത മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ഇടപെട്ടതിന്റെ ഫലമായാണ് മഞ്ജുവാര്യര്‍ വനിത മതിലില്‍ നിന്നും പിന്‍മാറിയതെന്ന് വ്യക്തമാണ്.

മഞ്ജു വനിത മതിലില്‍ നിന്നും പിന്‍മാറിയതോ പോട്ടെ. അതില്‍ പറയുന്നത് പ്രതിപക്ഷം ആരോപിക്കുന്ന കാര്യങ്ങളാണ്. 

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാര്‍ട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

മഞ്ജുവിന്റെ ഈയൊരു കമന്റ് വന്നതോടെ സിപിഎം സഖാക്കള്‍ക്ക് വലിയ അടിയായി. വനിതാമതില്‍ ഒറ്റ ദിവസം കൊണ്ട് പാതി തകര്‍ന്ന അവസ്ഥയായി. ഇതോടെ ഇനി വലിയ സെലിബ്രിറ്റികള്‍ വരില്ലെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇതോടെ ചൂളിപ്പോയ സഖാക്കള്‍ മഞ്ജുവാര്യര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അങ്ങനെ അതും ഒടിയന്റെ മേലായി. സഖാക്കളുടെ ഈ എതിര്‍പ്പ് ഓടിക്കാന്‍ പാടുപെടുന്ന ഒടിയനെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (18 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (43 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends