Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...

എന്റെ സിനിമ നന്നായില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് പറയാം... കുടുംബ ജീവിതത്തില്‍ കയറി ചൊറിയേണ്ടെന്ന് ദുര്‍ഗ്ഗ

12 OCTOBER 2021 11:31 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്കും ഭര്‍ത്താവിനും നേരെ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. കുടുക്ക് 2025 എന്ന ചിത്രത്തിലെ ദുര്‍ഗ്ഗയുടെ ലിപ് ലോക്ക് രംഗമാണ് വിമര്‍ശനത്തിന് കാരണം. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെയാണ് ലിപ് ലോക്ക് ചെയ്തത് എന്ന് ദുര്‍ഗ്ഗ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടിക്കും ഭര്‍ത്താവിനും നേരെ മോശം കമന്റുകള്‍ ഉയര്‍ന്നത്. ദുര്‍ഗയുടെ ഭര്‍ത്താവിന് നാണമില്ലേ, നട്ടെല്ല് ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു വന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് ദുര്‍ഗ്ഗ എത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയാണ് തനിക്ക് നേരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ദുര്‍ഗ്ഗ മറുപടി നല്‍കിയത്. എന്തുകൊണ്ടാണ് നായികമാര്‍ക്ക് നേരെ മാത്രം ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് നടി ചോദിക്കുന്നത്. ലിപ് ലോക്ക് എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താരം പറയുന്നതിങ്ങനെ..
'വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുമായി സംസാരിക്കാന്‍ വേണ്ടിയാണ് ഷൂട്ട് കഴിഞ്ഞ് ഒന്ന് ഫ്രഷ് ആവുക പോലും ചെയ്യാതെ ലൈവില്‍ വന്നിരിക്കുന്നത്. കുടക്ക് 2025 എന്ന എന്റെ സിനിമയില്‍ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. ആ പാട്ടിന്റെ അവസാനം ലിപ് ലോക്ക് രംഗങ്ങളുണ്ട്. അതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പ്രധാന സംഭവം എന്ന നിലയിലാണ് ചിലരുടെ പ്രതികരണങ്ങള്‍. എന്നാല്‍ ആ അഭിമുഖത്തിന് ശേഷം എന്നെ പിന്തുണച്ച എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും, എനിക്കൊപ്പം ലിപ് ലോക്ക് ചെയ്ത നടന്റെ ഭാര്യ, വളരെ പിന്തുണയുള്ള പങ്കാളിയും എന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതെന്താണ് അങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞങ്ങള്‍ രണ്ട് പേരും ചെയ്ത കാര്യം ഒന്ന് തന്നെയാണ്. എനിക്ക് ഒറ്റയ്ക്ക് ലിപ് ലോക്ക് ചെയ്യാനും പറ്റില്ല. പക്ഷെ വിമര്‍ശനങ്ങള്‍ എനിക്ക് മാത്രം.
ഞാനും എന്റെ ഭര്‍ത്താവ് അര്‍ജ്ജുനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് വളരെ മോശമായ കമന്റു വന്നു. അത് ഞാന്‍ സ്‌റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിന്റെ ഭര്‍ത്താവിന് നട്ടെല്ല് ഇല്ലേ എന്നായിരുന്നു കമന്റ്. പിന്നീട് കുറേ ക്ഷമ പറഞ്ഞു. ആ സ്‌റ്റോറി ഡിലീറ്റ് ചെയ്യണമെന്നൊക്കെ ആ കുട്ടി പറഞ്ഞു. അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കും ഉണ്ടല്ലോ എന്നൊക്കെയാണ് പറയുന്നത്. ശരിയാണ് അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കും ഉണ്ട്, എന്റെ സിനിമ നന്നായില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് പറയാം, ആ രംഗം ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ക്ക് കാണാതിരിക്കാം. പക്ഷെ എന്റെ സ്വകാര്യ ജീവിതത്തില്‍ കയറി ചൊറിയേണ്ട ആവശ്യം ഇല്ല.
ഞാന്‍ എന്താണെന്നും എന്റെ തൊഴിലിനെ കുറിച്ചും എന്റെ ഭര്‍ത്താവിന് നന്നായി അറിയാം.കൂടാതെ ഈ സിനിമയും ആ രംഗവും ഞാന്‍ ചെയ്തത് എന്റെ കല്യാണത്തിന് മുന്‍പ് ആണ്. അതും അദ്ദേഹത്തിന്റെ സപ്പോര്‍ട്ടോടുകൂടെ തന്നെ. കല്യാണം കഴിച്ചു എന്ന് കരുതി ഞാന്‍ എന്റെ തൊഴിലിന് പരിതികള്‍ നിശ്ചയിക്കണം എന്ന നിബന്ധന അദ്ദേഹത്തിന് ഇല്ല. ആ അഭിമുഖത്തിന് ശേഷം എന്റെ ലിപ് ലോക്കിന്റെ പേരില്‍ തെറി വിളി കേള്‍ക്കുന്നത് എന്റെ ഭര്‍ത്താവാണ്. കല്യാണത്തിന് മുന്‍പ് ആയിരുന്നു ഈ രംഗം എങ്കില്‍ ആ തെറി എന്റെ അച്ഛനും അമ്മയും കേള്‍ക്കേണ്ടി വരുമായിരുന്നു. മലയാള സിനിമയിലെ സ്ത്രീകള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ പാടില്ല എന്നാണോ. എന്തുകൊണ്ട് നായികമാര്‍ക്ക് നേരെ മാത്രം ഇത്തരം ആക്രമണങ്ങള്‍ വരുത്.
ഈ കമന്റുകള്‍ എന്നെയോ എന്റെ ഭര്‍ത്താവിനെയോ ബാധിയ്ക്കുന്നില്ല. കമന്റ് എഴുതിയ ആളും പിന്നീട് വന്ന് സോറി പറയുകയും വീട്ടുകാര്‍ കാണുമെന്നൊക്കെ പറയുകയും ചെയ്തിരുന്നു. ആ സ്‌റ്റോറി ഡിലീറ്റ് ചെയ്തു കളയാന്‍ അര്‍ജ്ജുനും എന്നോട് പറഞ്ഞിരുന്നു. പക്ഷെ ഞങ്ങള്‍ക്കുമില്ലേ കുടുംബം. അര്‍ജ്ജുന്റെ സഹോദരങ്ങളും ഇത്തരം കമന്റുകള്‍ കാണുന്നില്ലേ. ഒരു കാര്യവും ഇല്ലാതെ തന്റെ മകനേയും സഹോദരനേയും ഇത്തരത്തില്‍ നാണമില്ലാത്തവന്‍ നട്ടെല്ല് ഇല്ലാത്തവന്‍ എന്നൊക്കെ വിളിച്ചാല്‍ അവര്‍ക്കും വിഷമം തോന്നില്ലേ. ചുരുക്കത്തില്‍ എന്നെയോ എന്റെ ഭര്‍ത്താവിനെയോ കുടുംബത്തിനെയോ മോശമായി ചിത്രീകരിച്ചു കൊണ്ട് കമന്റുകള്‍ ഇടേണ്ടതില്ല. നിങ്ങളുടെ കമന്റുകള്‍ കൊണ്ട് ഞങ്ങളുടെ കുടുംബ ജീവിതത്തിന് യാതൊരു പ്രശ്‌നവും ഇല്ല. പക്ഷെ നാണമില്ലേ, നട്ടെല്ല് ഇല്ലേ എന്നൊക്കെയുള്ള ചോദ്യം അത്ര സുഖിയ്ക്കുന്നില്ല. സന്തോഷത്തോടെ പോകുന്ന എന്റെ കുടുംബ ജീവിതത്തില്‍ കയറി ആരും ചൊറിയേണ്ട. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ എന്നെ ഫോളോ ചെയ്യേണ്ടതില്ല.. എന്റെ സിനിമകളും കാണേണ്ട' ദുര്‍ഗ്ഗ ലൈവില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരിശോധന നാളെ... നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുക  (16 minutes ago)

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി നട തുറന്ന സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... നട തുറന്നതു മുതൽ പ്രസാദവിതരണ കൗണ്ടറുകളിൽ വൻ തിരക്ക്  (1 hour ago)

ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു....  (1 hour ago)

കച്ചേരിക്കിടെ കുഴഞ്ഞു വീണു... മൃദംഗവിദ്വാൻ ശ്രീധർ പാർത്ഥസാരഥിയ്ക്ക് വിട നൽകി സംഗീതലോകം...  (1 hour ago)

ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന...  (1 hour ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ലാ ലിഗയിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്...  (2 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (2 hours ago)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്– -ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി  (2 hours ago)

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം...  (3 hours ago)

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട... കാസർകോട് സ്വദേശി പിടിയിൽ  (3 hours ago)

പുതിയ വരുമാന വഴികളും ബിസിനസ് വളർച്ചയും സമ്മാനിക്കുന്ന സുപ്രധാന ശുഭദിനങ്ങൾ.  (3 hours ago)

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends