രാം ഗോപാല്‍ വര്‍മ്മക്ക് ശ്രീദേവിയോടുള്ള ആരാധന കൂടിയപ്പോള്‍

രാം ഗോപാല്‍ വര്‍മ്മ ബോളിവുഡിലെ സ്വപ്ന സുന്ദരി ശ്രീദേവിയോടുള്ള ആരാധന മുമ്പും തുറന്നു പറഞ്ഞിട്ടുള്ള സംവിധായകനാണ്. തന്റെ ആത്മകഥയിലെ ഒരു അധ്യായം തന്നെ താരസുന്ദരിക്കായി മാറ്റിവച്ചിരിക്കുകയാണ് ആര്‍.ജി.വി. ഗണ്‍സ് ആന്‍ഡ് തൈസ് എന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ ആത്മകഥയുടെ പേര്. ശ്രീദേവിയോടുള്ള അഭിനിവേശം വിവരിക്കുന്നതാണ് ഒരു അധ്യായം. തന്റെ യൗവ്വനം സുരഭിലമാക്കിയ സ്വപ്ന സുന്ദരിയ്ക്ക് വേണ്ടി അദ്ദേഹം ഒരു അധ്യായമെങ്കിലും മാറ്റിവച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. തന്റെ യൗവനകാലത്ത് ഉറക്കം കെടുത്തിയ ശ്രീദേവിയെ സൗന്ദര്യറാണി എന്നാണ് വര്‍മ്മ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വഗത്തില്‍ നിന്നെത്തിയ സാക്ഷാല്‍ സൗന്ദര്യ ദേവതയെ തന്റെ അടുക്കളയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ച ബോണി കപൂറിനോട് ക്ഷമിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. രംഗീലയില്‍ വശ്യ സൗന്ദര്യത്തിലൂടെ തന്നെ ഭ്രമിപ്പിച്ച ഊര്‍മിളയെയും രാമു ഈ അധ്യായത്തില്‍ സ്മരിക്കുന്നു. ക്യാമറയിലൂടെ കണ്ട ഊര്‍മിളയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യമാണ് രംഗീല എന്ന ചിത്രം എടുക്കാന്‍ കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha