ആടുജീവിതത്തിന് എങ്ങനെയാണ് ഒഴിക്കാന്‍ കഴിഞ്ഞത്?അവാര്‍ഡ് തഴഞ്ഞതിനെ കുറിച്ച് ഉര്‍വശി

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് മലയാള സിനിമയ്ക്കുണ്ടായത്. മികച്ച സഹനടിയും സഹനടനുമായി ഉര്‍വശിയും വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ചോദ്യങ്ങള്‍ നിരവധി ഇപ്പോഴും അവശേഷിക്കുകയാണ്. ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകേട്ടത്. ആടുജീവിതം എന്ന സിനിമയെയും ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെയും അവാര്‍ഡില്‍ നിന്ന് തഴഞ്ഞതില്‍ നിരാശ പ്രകടിപ്പിച്ച് നിരവധി പേര്‍ എത്തിയിരുന്നു.
ഇപ്പോഴിതാ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ട ഉര്‍വശി തന്നെ അവാര്‍ഡ് പ്രഖ്യാപനത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. അവാര്‍ഡിന് പരിഗണിച്ച വര്‍ഷം മലയാളത്തില്‍ നിന്നുള്ള മികച്ച എന്‍ട്രി ആയിരുന്ന ആടുജീവിതത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്തിയതിനെക്കുറിച്ച് ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്.
'ആടുജീവിതത്തിനെ എങ്ങനെയാണ് അവര്‍ക്ക് ഒഴിക്കാന്‍ കഴിഞ്ഞത്? നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും ദുരിതവും അവതരിപ്പിക്കനായി സമയവും പരിശ്രമവും നല്‍കി ശാരീരിക പരിവര്‍ത്തനത്തിലൂടെയും കടന്നുപോയ ഒരു നടന്‍ നമുക്കുണ്ട്. നമുക്കെല്ലാവര്‍ക്കും അറിയാം അവാര്‍ഡ് ലഭിക്കാതെ പോയതിന് എമ്പുരാന്‍ ആണ് കാരണമെന്ന്. അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കാനാവില്ല'.
അതേസമയം വിഷയത്തില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും താരങ്ങളും ഇതു വരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha