Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

തീവണ്ടി വീടാക്കിയവര്‍ക്ക് സഹായഹസ്തവുമായി മഞ്ജു വാരിയര്‍

01 JULY 2016 05:26 AM IST
മലയാളി വാര്‍ത്ത.

 നൊമ്പരപ്പാടായി മാറിയെങ്കിലും അമ്പിളി ഫാത്തിമയ്ക്ക് പിന്നാലെ തീവണ്ടി വീടാക്കി മാറ്റിയ ആതിരയ്ക്കും ആര്‍ച്ചയ്ക്കും നേരെയും നടി മഞ്ജുവാര്യരുടെ തുണ. തീവണ്ടി ബോഗി വീടാക്കി മാറ്റി ജീവിച്ച ആര്‍ച്ചയും ആതിരയും മാതാപിതാക്കളും മഞ്ജു വാര്യരുടെ കാരുണ്യത്തില്‍ വാടകവീട്ടിലേക്ക് മാറി. വീടില്ലാത്തതിന്റെ പേരില്‍ ട്രെയിന്‍ കയറി കഴിയുന്ന കുടുംബത്തിന്റെ വിവരം കഴിഞ്ഞദിവസം മലയാളത്തിലെ പ്രമുഖ പത്രം പുറത്തു വിട്ടതിന് പിന്നാലെയാണ് നടിയുടെ കാരുണ്യം തേടിയെത്തിയത്. 

ആര്‍ച്ചയും ആതിരയും പിതാവ് പ്രദീപും മാതാവ് രമ്യയും വീടില്ലാത്തതിനെ തുടര്‍ന്ന് പാസഞ്ചര്‍ തീവണ്ടിയിലും മറ്റുമായിരുന്നു കഴിഞ്ഞിരുന്നത്. കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പോകുന്ന തീവണ്ടികളിലായിരുന്നു ഇവരുടെ താമസം. വാര്‍ത്ത അറിഞ്ഞ് മഞ്ജു ആളെ വിടുകയും താമസിക്കാനുള്ള വീടിന്റെ വാടകയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാട്ടുകയുമായിരുന്നു. വ്യാഴാഴ്ച മഞ്ജുവിന്റെ പ്രതിനിധികള്‍ കുടുംബത്തെ കാണുകയും വീട് ഏര്‍പ്പാടാക്കുകയും ചെയ്തു. തലത്തോട്ട മഹാദേവര്‍ ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വാടക വീടാണ് ഇവര്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. ചെറിയ ഒരു കടമുറി കൂടിയുള്ള വീടാണിത്. കുടുംബത്തെ കാണാന്‍ മഞ്ജു വാര്യര്‍ ഇന്ന് വാടകവീട്ടില്‍ എത്തുന്നുണ്ട്. 

മുട്ടം മുല്ലക്കര എല്‍പി സ്‌കൂളില്‍ നാലാം കഌസ്സുകാരിയാണ് ആര്‍ച്ച. ആതിര രണ്ടിലും പഠിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് അപകടത്തില്‍ പിതാവ് പ്രദീപിന് കാല്‍പ്പാദം നഷ്ടപ്പെട്ടതോടെയാണ് കുടുംബം ബുദ്ധിമുട്ടിലായത്. പെയ്ന്റിംഗ് തൊഴിലാളിയായിരുന്ന പ്രദീപിന് ഇതോടെ ജോലി ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ വരുമാനം നിലച്ചതോടെ ഇവര്‍ക്ക് വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരികയായിരുന്നു. പിന്നീട് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് താമസിച്ചിരുന്ന ഇവര്‍ മഴയായതോടെയാണ് തീവണ്ടിയില്‍ അഭയം തേടിയത്. മാതാവ് കുട്ടികള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പിതാവ് കാല് വയ്യാത്തതിനാല്‍ സ്‌റ്റേഷന്‍ പരിസരത്ത് തന്നെ തങ്ങും. 

അധ്യാപകര്‍ കൊണ്ടുവന്നിരുന്ന പ്രഭാതഭക്ഷണവും സ്‌കൂളിലെ ഉച്ചഭക്ഷണവുമാണ് കുട്ടികള്‍ക്ക് ആശ്രയമായിരുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലെ ഭക്ഷണമായിരുന്നു രമ്യയ്ക്കും പ്രദീപിനും തുണയായിരുന്നത്. കഌസ്സിലെ ഏറ്റവും മിടുക്കിയായ ആര്‍ച്ചയില്‍ നിന്നുമാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. സര്‍ക്കാരോ ഏജന്‍സികളോ വസ്തു നല്‍കിയാല്‍ ഇവര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ചു നല്‍കാനും തയ്യാറാണെന്ന് മഞ്ജു വാഗ്ദാനം ചെയ്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (36 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (44 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (49 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (56 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends