മൃദുലയ്ക്ക് ഇനി വീട്ടിലും ലാലി.. ലാലീ.. പാടാം

തിരുവനന്തപുരം:കളിമണ്ണിലെ ലാലി.. ലാലീ... എന്ന പാട്ടിലൂടെ പ്രശസ്തയായ ഗായിക മൃദുലാവാര്യര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു. ജൂണ്‍ 11ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു ജനനം. പൂരം നക്ഷത്രമാണ്. ഭര്‍ത്താവ് അരുണും മൃദുലയും കോഴിക്കോട്ടെ വീട്ടില്‍ സുഖമായി ഇരിക്കുന്നു. പട്ടാമ്പി സ്വദേശിയാണ് അരുണ്‍. മകന്‍ ജനിച്ചതറിഞ്ഞ് അരുണ്‍ വീട്ടിലേക്ക് വരുകയായിരുന്നെന്ന് മൃദുല പറഞ്ഞു. കുഞ്ഞ് പിറന്നതോടെ വിളിക്കുന്നവരെല്ലാം ഒരു പോലെ പറയുന്നു ഇനിയിപ്പോ ലാലി ... ലാലി... വീട്ടിലിരുന്ന് പാടാമല്ലോ.
കളിമണ്ണില്‍ ശ്വേതാമേനോന്റെ കഥാപാത്രം അമ്മയാകുമ്പോഴാണ് ഈ പാട്ട് പാടുന്നത്. അത് വല്ലാത്തൊരു അനുഭവമായിരുന്നു. പാട്ട് ഹിറ്റായതോടെ കരിയറിലും വഴിത്തിരിവായി. എന്നാല്‍ കുഞ്ഞ് പിറന്ന ശേഷവും ആ പാട്ട് വീണ്ടും എല്ലാവരുടെയും മനസില്‍ വരുന്നു എന്നത് വല്യ അനുഗ്രഹമാണെന്ന് മൃദുല പറഞ്ഞു. ഐഡിയ സ്റ്റാര്‍ സിംഗറിലെ റണ്ണര്‍ അപ്പ് ആയിരുന്നു മൃദുല. ബിഗ് ബിയിലെ ഒരു വാക്കും മിണ്ടാതെ... ആയിരുന്നു ആദ്യ ഗാനം. കൈരളിയിലെ ഗന്ധര്‍വ സംഗീതം പരാപാടിയില്‍ ഒന്നാം സ്ഥാനവും നേടി.
ലാലീ... ലാലീ... എന്ന പാട്ടിന് 2014ല്‍ ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡ് നേടിയിരുന്നു. ഏഷ്യാനെറ്റ്, അമൃത, വയലാര്‍ രാമവര്‍മ അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തില്‍ രുദ്രമാദേവിയില്‍ പാടിയത് മറക്കാനാവാത്ത അനുഭവമാണെന്ന് മൃദുല പറഞ്ഞു. കുഞ്ഞിനെ നോക്കുന്ന തിരക്കിലായതിനാല്‍ തല്‍ക്കാലം സംഗീത ജീവിതത്തിന് അവധി നല്‍കിയിരിക്കുകയാണ് മൃദുല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























