അമ്മയുടേയയും മകളുടേയും നായകനായി അഭിനയിക്കാന്‍ കഴിഞ്ഞ മമ്മൂക്ക

കാലം വളരെ കഴിഞ്ഞു. അപൂര്‍വമായി സംഭവിക്കുന്നത് അതും സംഭവിച്ചു. മമ്മൂട്ടിയുടെ നായികയായി അന്ന് അമ്മയാണ് അഭിനയിച്ചതെങ്കില്‍ ഇന്ന് മകളാണ് നായികയായത്.
മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം കസബയിലെ നായിക ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ്. വരലക്ഷ്മിയുടെ അമ്മ (രണ്ടാനമ്മ) രാധികയുടേയും നായകനായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 1985ല്‍ പുറത്തിറങ്ങിയ 'മകന്‍ എന്റെ മകന്‍' എന്ന ചിത്രത്തിലാണു മമ്മൂട്ടിയും രാധികയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.
ജെ. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം പ്രകാശന്റെ ഭാര്യ സുജാതയുടെ വേഷത്തിലാണു രാധിക അഭിനയിച്ചത്. 1992 ല്‍ പുറത്തിറങ്ങിയ സ്വാതികിരണം എന്ന തെലുങ്ക് ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കെ വിശ്വനാഥനായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























