Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളത്തില്‍ അഭിനയിക്കാത്തതില്‍ വിഷമമുള്ള തൃഷയുടെ നടക്കാത്ത സ്വപ്നം

25 OCTOBER 2016 12:27 PM IST
മലയാളി വാര്‍ത്ത

തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടയിലും ഉള്‍പ്പെടെ 47 സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ അഭിനയിക്കാത്തതില്‍ തൃഷയ്ക്ക് വിഷമം. ഒരു അഭിനേത്രി എന്ന നിലയില്‍ വലിയ ന്യൂനതയാണത്. മുന്‍നിര നായികമാരില്‍ പ്രധാനിയാണ് തൃഷ. നിര്‍മാതാക്കള്‍ പൂര്‍ണമായും തന്നെ വിശ്വസിക്കുന്നതാണ് ഒരു പതിറ്റാണ്ടിലധികമായി നായികയായി തിളങ്ങുന്നതിന്റെ രഹസ്യമെന്നും താരം പറഞ്ഞു. എന്നാല്‍ നായിക കേന്ദ്രീകൃതമായ സിനിമകള്‍ക്ക് തൃഷ കൈ കൊടുക്കാറില്ല. ഒരു പടത്തില്‍ ധാരാളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഹിറ്റായാല്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും. നായിക കേന്ദ്രമായ സിനിമ പൊളിഞ്ഞാല്‍ കുറ്റം നായികയ്ക്കായിരിക്കും. 
വിവാഹത്തെ കുറിച്ച് ചോദിച്ചാല്‍ ഇപ്പോഴതൊന്നുമില്ല, മനസ് നിറയെ സിനിമയാണ്. കമ്മിറ്റ് ചെയ്ത പ്രോജക്ടുകള്‍ ഉത്തരവാദിതത്തോടെ ചെയ്ത് തീര്‍ക്കണം. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല. ഭാവിയെ കുറിച്ച് ഒരു ഐഡിയയുമില്ല. എല്ലാം വരുന്ന പോലെ വരട്ടെ. രജനീകാന്തിനൊപ്പം നായികയായി അഭിനയിക്കണം അതാണ് തന്റെ സ്വപ്‌നമെന്ന് താരം പറഞ്ഞു. എന്നെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷയിലാണ് താരം. 
ഒരുപാട് പരീക്ഷണങ്ങളെ മറികടന്നാണ് തൃഷ ഇന്ന് കാണുന്ന താരമായത്. ഈ പ്രായത്തിനിടെ താന്‍ നേരിടാത്ത പ്രശ്‌നങ്ങളില്ലെന്ന് തൃഷ വ്യക്തമാക്കി. എന്തെല്ലാം വാര്‍ത്തകള്‍ വന്നു. ഒരു ജന്‍മം മുഴുവന്‍ ചിന്തിച്ചാല്‍ തീരാത്ത ക്ലേശങ്ങള്‍ അനുഭവിച്ചു. ഇതിനെയെല്ലാം നേരിടാന്‍ കൂടെ നിന്നത് അമ്മ ഉമയാണ്. ദൈവാനുഗ്രഹം കൊണ്ട് താനിപ്പോള്‍ സന്തോഷവതിയാണെന്നും തൃഷ പറഞ്ഞു. തമിഴിലും തെലുങ്കിലും ചെയ്യുന്ന പ്രിയം, പോകി, മോഹിനി എന്നീ ചിത്രങ്ങളാണ് അടുത്തായി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (4 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (7 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (8 hours ago)

Malayali Vartha Recommends