ഭാഗ്യക്കുറിവകുപ്പിന് 2000 കോടിയുടെ'ഭാഗ്യം'

സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ടിക്കറ്റ്‌വില്‍പ്പന ചരിത്രത്തിലാദ്യമായി 2000 കോടിരൂപ കവിഞ്ഞു. നടപ്പ് സാമ്പത്തികവര്‍ഷം മൂന്നുമാസം അവശേഷിക്കെയാണ് വിറ്റുവരവില്‍ വകുപ്പ് റെക്കോഡ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ (ഏപ്രില്‍ -ഡിസംബര്‍ ) വിറ്റുവരവ് 774 കോടിരൂപ മാത്രമായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് ഈ വര്‍ഷംവില്‍പ്പന നടത്തിയിരിക്കുന്നത്.
1860 കോടിരൂപ ആയിരുന്നു ഈ വര്‍ഷത്തെ വില്‍പ്പന ലക്ഷ്യം. അതേസമയം, മാര്‍ച്ച് മാസമാകുമ്പേഴേക്കും വില്‍പ്പന 2500 കോടിരൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷംവില്‍പ്പന 1287 കോടിരൂപയായിരുന്നു.
ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ ഭാഗ്യക്കുറിവകുപ്പിനെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 22,000 ഏജന്റുമാര്‍ ഉണ്ട്. മുന്‍വര്‍ഷം ഇത് 7000 മാത്രമായിരുന്നു. ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി മുഖേന 2012-13 ല്‍ 2196 പേര്‍ക്ക് 77.5 ലക്ഷംരൂപയുടെ ധനസഹായം വിതരണംചെയ്‌തു. ക്ഷേമനിധിയില്‍ 24817 പേര്‍ അംഗങ്ങളാണ്. (മറ്റ്‌ക്ഷേമനിധികളില്‍ അംഗത്വമുള്ളവര്‍ക്ക് ചേരാന്‍ അര്‍ഹതയില്ല). 2011-12 ല്‍ 2443 പേര്‍ മാത്രമായിരുന്നു അംഗങ്ങള്‍ . പെന്‍ഷന്‍ , കുടുംബ പെന്‍ഷന്‍ , അവശതാ പെന്‍ഷന്‍ , പെണ്‍മക്കളുടെ വിവാഹ ധനസഹായം, പ്രസവസഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ചികിത്സാസഹായം, മരണാനന്തര സഹായം തുടങ്ങി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളുടെജീവിതനിലവാരംഉയര്‍ത്തുന്നതിന് സഹായകമാകുന്നു. കൂടാതെ, അംഗങ്ങള്‍ക്ക് ബാഗ് (ബീച്ച് അംബ്രല്ല), കുട, ബനിയന്‍ തുടങ്ങിയവ നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ്.
അന്യസംസ്ഥാന ഭാഗ്യക്കുറികളുടെ ചൂതാട്ടത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളാണ് വില്‍പ്പനയിലെ കുതിച്ചുചാട്ടത്തിന് ഒരുകാരണം. അതുപോലെ നിര്‍ധന രോഗികളുടെ വിദഗ്‌ധ ചികിത്സയ്‌ക്ക് പണം സ്വരൂപിക്കുന്ന കാരുണ്യ ഭാഗ്യക്കുറിയിലൂടെവകുപ്പിന് കൈവന്ന പുതിയ മാനവിക മുഖവും പ്രധാന കാരണമായി. ഏറ്റവും കൂടുതല്‍ ടിക്കറ്റ്‌വില്‍പ്പന നടന്ന തുംകാരുണ്യയിലൂടെയാണ്- 336.94 കോടിരൂപ. മറ്റ് പ്രതിവാര ടിക്കറ്റുകളുടെ വില്‍പ്പന വിവരം ഇപ്രകാരമാണ്: പൗര്‍ണമി- 234.83 കോടിരൂപ, വിന്‍വിന്‍- 241.65 കോടിരൂപ, ധനശ്രീ- 258.98 കോടിരൂപ, അക്ഷയ- 247.15 കോടിരൂപ, പ്രതീക്ഷ- 59.69 കോടിരൂപ, ഭാഗ്യനിധി-246.62 കോടിരൂപ. കാരുണ്യ ഭാഗ്യക്കുറി ഇതുവരെ 112 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 56.14 കോടിരൂപ 5404 രോഗികള്‍ക്കായി വിതരണം ചെയ്‌തു. 1300 ലധികം രോഗികള്‍ക്കുകൂടി തുക നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതില്‍ അടിയന്തര ധനസഹായം ആവശ്യമുള്ളവര്‍ക്ക് പ്രീ-ആതറൈസേഷന്‍ നല്‍കികഴിഞ്ഞു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ-താലൂക്ക്-സഹകരണആശുപത്രികള്‍ക്കും പുറമെ നാല്‍പ്പത്തഞ്ചോളം സ്വകാര്യ ആശുപത്രികളിലും കാരുണ്യ പദ്ധതിയിലൂടെ ചികിത്സ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനവും വിജയകരമാണെന്നാണ് അനുഭവം. കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍പദ്ധതി വിപുലീകരിക്കുന്നതിന് നടപടിസ്വീകരിച്ചു വരികയാണ്. അതുപോലെ, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഒരു കോടിരൂപ വീതം ചെലവാക്കി കാരുണ്യ ഡയാലിസിസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഓരോ താലൂക്കിലും രണ്ട് സ്വകാര്യ ആശുപത്രികളെ വീതം ഡയാലിസിസ് കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.
അതുപോലെ, സര്‍ക്കാര്‍മെഡിക്കല്‍ കോളേജുകളിലെയും ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെയും കൂട്ടിരിപ്പുകാര്‍ക്കായി'കാരുണ്യവീടു'കള്‍ നിര്‍മിക്കുന്നതിനും നടപടി സ്വീകരിച്ചുവരികയാണ്. ആരോഗ്യവകുപ്പ് സ്ഥലം അനുവദിക്കുന്ന മുറയ്‌ക്ക് ഇവ നിര്‍മിക്കുന്നതാണ്. കാരുണ്യ ഡയാലിസിസ് കേന്ദ്രങ്ങളും വീടുകളും താലൂക്ക് തലംവരെയുള്ളഎല്ലാആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നതാണ്. ഇതിനായി ഘട്ടംഘട്ടമായി 68 കോടിരൂപ ചെലവഴിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഹീമോഫീലിയരോഗികളുടെചികിത്സാസഹായത്തിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. കാരുണ്യ ബെനവലന്റ് ഫണ്ടില്‍രജിസ്റ്റര്‍ചെയ്‌ത 650 രോഗികള്‍ക്ക് തിരഞ്ഞെടുത്ത ആശുപത്രികളില്‍ നിന്ന് മരുന്നുകള്‍ വിതരണംചെയ്‌തുവരുന്നു.
https://www.facebook.com/Malayalivartha