Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന ഐഎംടി എന്ന രോഗം: 13കാരന്റെ കുടലില്‍ നിന്ന് അപൂര്‍വ മുഴ നീക്കം ചെയ്തു

13 JULY 2023 04:18 PM IST
മലയാളി വാര്‍ത്ത

കുടലിലെ അപൂര്‍വ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ വിവിന്‍ (യഥാര്‍ത്ഥ പേരല്ല) എന്ന കാസര്‍കോട് സ്വദേശിയായ 13 കാരന്‍ മംഗളുരുവിലെ കെ എം സി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇന്‍ഫ്ളമേറ്ററി മയോഫൈബ്രോബ്ലാസ്റ്റിക് ട്യൂമര്‍ (ഐഎംടി) എന്ന അസുഖം വിവിന് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്യുകയായിരുന്നു. കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന അപൂര്‍വമായ രോഗമാണ് ഐഎംടി.

ഏറ്റവും മികച്ച ചികിത്സ തേടുന്നതിനായി വിവിന്റെ മാതാപിതാക്കള്‍ ആരംഭിച്ച യാത്ര മംഗളൂരുവിലെ കെഎംസി ആശുപത്രിയിലാണ് അവസാനിച്ചത്. വിവിന്റെ അവസ്ഥ വിലയിരുത്താന്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘം വിദഗ്ധ പരിശോധനകളും തുടര്‍ന്ന് ശസ്ത്രക്രിയയും നിര്‍ദേശിക്കുകയായിരുന്നു. മാതാപിതാക്കള്‍ അതിന് സമ്മതിച്ചതോടെ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു.

ശരീര ഭാരം കുറയുന്നത് അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിംങില്‍ കുടലിലെ മുഴ കണ്ടെത്തി. തുടര്‍ന്നാണ് ചികിത്സ തേടിയുള്ള വിവിന്റെ യാത്ര ആരംഭിക്കുന്നത്. ഏറ്റവും മികച്ച ചികിത്സയ്ക്കാണ് വിവിന്റെ മാതാപിതാക്കള്‍ കാസര്‍കോട് നിന്ന് മംഗളൂരു കെഎംസി ആശുപത്രിയില്‍ എത്തിയത്.

ഇവിടുത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം വിവിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കോണ്‍ട്രാസ്റ്റ് എന്‍ഹാന്‍സ്ഡ് കംപ്യൂട്ടഡ് ടോമോഗ്രഫി (സിഇസിടി) സ്‌കാനിംങ് നടത്തിയപ്പോള്‍ ആമാശയത്തിനും പ്ലീഹയ്ക്കും ഇടയിലായി 7x8 സെന്റീമീറ്റര്‍ വലുപ്പമുള്ള മുഴ കണ്ടെത്തി. ലിംഫോമയോ ആമാശയ ക്യാന്‍സറോ ആകാനുള്ള സാധ്യത പരിഗണിച്ച് കൂടുതല്‍ പരിശോധന നടത്തി. രോഗത്തിന്റെ വ്യാപ്തി കൂടി മനസിലാക്കുന്നതിനായി പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (പിഇടി) സ്‌കാന്‍ നടത്തി മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചു.

തുടര്‍ന്ന് കൃത്യമായ രോഗ നിര്‍ണയവും ഏറ്റവും മികച്ച ചികിത്സയും ഉറപ്പു വരുത്തുന്നതിനായി ശസ്ത്രക്രിയാ വിദഗ്ദ്ധന്‍, ശിശുരോഗ വിദഗ്ദ്ധന്‍, രക്താര്‍ബുദ വിദഗ്ദ്ധന്‍, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് തുടങ്ങിയവര്‍ അടങ്ങിയ സംഘത്തെ നിയോഗിച്ചു. ഇവര്‍ നടത്തിയ പരിശോധനകളിലും വിലയിരുത്തലിലുമാണ് ഇന്‍ഫ്ളമേറ്ററി മയോഫൈബ്രോബ്ലാസ്റ്റിക് ട്യൂമര്‍ (ഐഎംടി) സ്ഥിരീകരിച്ചത്. ആമാശയത്തിനും പ്ലീഹക്കും ഇടയിലായി രൂപപ്പെട്ട 7x8 സെ.മീ. വലുപ്പമുള്ള മുഴ ലാപ്രോസ്‌കോപ്പി വഴിയാണ് നീക്കം ചെയ്തത്. തുടര്‍ന്ന്, അതിവേഗം സുഖം പ്രാപിച്ച വിവിന്‍ രണ്ടാം ദിവസം ആശുപത്രി വിട്ടു.

വിവിധ വിഭാഗം ഡോക്ടര്‍മാരുടെ കൂട്ടായ സേവനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നതാണ് വിവിന്റെ രോഗാവസ്ഥയും ചികിത്സയുമെന്ന് കെഎംസി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. വിദ്യ ഭട്ട് പറഞ്ഞു. ഡോക്ടര്‍മാരുടെ കൂട്ടായ ശ്രമത്തിലൂടെ കൃത്യമായ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കാനാകും എന്നതിന് ഉദാഹരണമാണിത്. മകന്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനുള്ള വിവിന്റെ രക്ഷിതാക്കളുടെ നിശ്ചയദാര്‍ഢ്യവും പ്രചോദനം നല്‍കുന്നതാണ്.

അവരുടെ നിലപാട് ഈ ചികിത്സയില്‍ നിര്‍ണായകമായിരുന്നു. രോഗം തിരിച്ചു വരാനുള്ള സാധ്യത കണക്കിലെടുത്ത് കൃത്യമായ തുടര്‍ പരിശോധനകളും ചികിത്സയും നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കൃത്യ സമയത്ത് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലെത്തി എന്നതും വിവിന്റെ രോഗം കൃത്യമായി നിര്‍ണയിക്കുന്നതിലും ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുന്നതിലും ചികിത്സയ്ക്ക് മികച്ച ഫലപ്രാപ്തി ലഭിക്കുന്നതിലും നിര്‍ണായകമായെന്നും ഡോ. വിദ്യ ഭട്ട് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends