Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് ആദ്യമായി വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിക്കാന്‍ പദ്ധതി... കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശേഖരിക്കാന്‍ എന്‍പ്രൗഡ്

19 FEBRUARY 2025 06:54 AM IST
മലയാളി വാര്‍ത്ത

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (ിജഞഛഡഉ: ചലം ജൃീഴൃമാാല ളീൃ ഞലാീ്മഹ ീള ഡിൗലെറ ഉൃൗഴ)െ എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാന്‍ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.

ഉപയോഗയോഗ്യമല്ലാത്ത മരുന്നുകളുടെ അശാസ്ത്രീയമായ നിര്‍മാര്‍ജനം പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് ആക്ട് ആന്റ് റൂളിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഉപയോഗശൂന്യമായ മരുന്നുകള്‍ നിര്‍മാര്‍ജനം ചെയ്യുവാനാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

നിശ്ചിത മാസങ്ങളില്‍ വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിക്കുന്നതാണ്. കൂടാതെ പെര്‍മനന്റ് കളക്ഷന്‍ സൈറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും പൊതുജനങ്ങള്‍ക്ക് മരുന്നുകള്‍ നിക്ഷേപിക്കാവുന്നതാണ്. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകള്‍ മുന്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെ കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളുടേയും ഹരിതകര്‍മ്മ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇപ്രകാരം ശേഖരിക്കുന്ന മരുന്നുകള്‍ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള ഗലൃമഹമ ഋി്ശൃീ കിളൃമേെൃൗരൗേൃല ഘശാശലേറ (ഗഋകഘ) മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണ്.

പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് കോഴിക്കോട് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി  (23 minutes ago)

നികുതി കെട്ടാത്ത എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ; ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത  (39 minutes ago)

വ്യാപാരത്തിന്റെ ആരംഭത്തിൽ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെ  (50 minutes ago)

പട്ടടയിൽ വച്ചില്ല ഇബ്രാഹിം കുഞ്ഞിനെ കൊന്ന് തിന്നാൻ തുടങ്ങി പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..!  (1 hour ago)

ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത... രണ്ടു ​ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ദേ രാഹുൽ ഹൈക്കോടതിയിൽ ആദ്യ കേസ്...!അഡ്വ രാജീവ് എത്തി..! കോടതി വളഞ്ഞ് ജനം ഉടൻ ആ വിധി..! കക്ഷി ചേർന്നാൽ...!  (1 hour ago)

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (1 hour ago)

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു  (1 hour ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (1 hour ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (2 hours ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (2 hours ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (2 hours ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (2 hours ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (2 hours ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (2 hours ago)

Malayali Vartha Recommends