Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

പിണറായിക്ക് ഹൈന്ദവ സ്‌നേഹം മൂത്ത്..ദേവസ്വം മന്ത്രിയെ മന്നം സമാധിയിലയച്ചു..വിശ്വാസികള്‍ വീണ്ടും വഞ്ചിക്കപ്പെടരുത്..

27 FEBRUARY 2023 02:37 PM IST
മലയാളി വാര്‍ത്ത

ഭരണം നാറുകയും അടുത്ത തെരഞ്ഞെടുപ്പോടെ ജനം മുഖ്യനെയും സംഘത്തെയും തൂത്തുവാരി എറിയുമെന്നുമുള്ള സൂചന ലഭിച്ച് തുടങ്ങിയതോടെ സി.പി.എം മസിലുപിടുത്തം വിടുന്നു. കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മന്നംസമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയത് ഇതിന്റെ ഭാഗമായാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹാശംസകളോടെയാണ് ദേവസ്വം മന്ത്രി എത്തിയതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും വ്യക്തമാക്കി. അതേസമയം ഹൈന്ദവ സമുദായങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സ്‌നേഹം കാപട്യമാണെന്ന് വിശ്വാസികള്‍ ആക്ഷേപിക്കുന്നു. ശബരിമല കോടതിവിധി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ കാട്ടിയ തിടുക്കം അതിന് ഉദാഹരണമാണ്. വിധി പെട്ടെന്ന് നടപ്പാക്കരുതെന്ന് സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞതാണ്. പക്ഷെ, സര്‍ക്കാര്‍ വഴങ്ങിയില്ല.

 

 

 

 

കേരളത്തിലെ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കവും അതേ തുടര്‍ന്നുണ്ടായ സുപ്രീംകോടതിവിധിയും എല്ലാവര്‍ക്കും അറിവായവുന്നതാണ്. അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ആവേശം കാട്ടുന്നില്ല. അതേസമയം ഹൈന്ദവക്ഷേത്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ ഉണ്ടാകുന്ന കോടതിവിധികളും മറ്റും തിടുക്കത്തില്‍ നടപ്പാക്കുന്നു. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ടിനോട് അനുബന്ധിച്ച് കാവി കൊടി കെട്ടിയത് സി.പി.എമ്മുകാര്‍ പോലീസിനെ കൊണ്ട് അഴിപ്പിച്ചു. ദൈവവിശ്വാസം ഇല്ലാത്ത സി.പി.എമ്മുകാര്‍ ക്ഷേത്ര ഭരണം പിടിച്ചെടുക്കാനും നീക്കം നടത്തി. പോലീസ് രാത്രി പ്രദേശത്തെ ഹൈന്ദവ വീടുകളില്‍ പരിശോധന നടത്തി സ്ത്രീകളെ അടക്കം ബുദ്ധിമുട്ടിച്ചു. പാലക്കാട്ടെ ഒരു ക്ഷേത്രത്തില്‍ സി.പി.എമ്മുകാരും ഡി.വൈ.എഫ്.ഐക്കാരും ഭരണം പിടിച്ചെടുത്തപ്പോള്‍ ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നു.

 

 

 

 

 

കൊച്ചി, തിരുവിതാംകൂര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പാര്‍ട്ടിക്കാരെ താല്‍ക്കാലിക തസ്തികകളില്‍ നിയമിക്കുന്നുണ്ട്. പലയിടങ്ങളിലും സംവരണ മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ നീക്കം നടത്തിയെങ്കിലും മുസ്‌ലിം സംഘടനകള്‍ വാളോങ്ങിയതോടെ പിണറായി പത്തിമടക്കി. അതായത് സംഘടിത വോട്ട് ബാങ്കുകളോട് എന്ത് വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകുന്നു എന്ന് വ്യക്തം. ശബരിമല സമരകാലത്ത് നാമജനഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവ പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ അത് പാലിച്ചിട്ടില്ല. ആകെയുള്ള 2500 ലധികം കേസുകളില്‍ 92 എണ്ണം മാത്രമാണ് പിന്‍വലിച്ചത്.

 

 

 

 


ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ശബരിമല പ്രക്ഷോഭത്തിന് എന്‍.എസ്.എസ് ആയിരുന്നു സജീവമായി നേതൃത്വം നല്‍കിയിരുന്നത്. ഹൈന്ദവ വിഭാഗങ്ങളെ ഒരു പരിധിവരെ ഏകോപിപ്പിക്കാന്‍ എന്‍.എസ്.എസിന് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പല മണ്ഡലങ്ങളിലും പ്രതിഫലിച്ചു. എല്‍.ഡി.എഫ് രണ്ടാം തവണയും 99 സീറ്റോടെ അധികാരത്തിലേറിയെങ്കിലും 41 സീറ്റ് മാത്രം ലഭിച്ച യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം നേരിയതാണ്. ശബരിമല വിഷയത്തില്‍ ഹൈന്ദവ വിഭാഗങ്ങളിലുണ്ടായ കൂട്ടായ്മ തടയാന്‍ സി.പി.എമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം നേതാവുമായ പത്മകുമാര്‍ സി.പി.എം നിലപാടിനെതിരെയാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് താമസിയാതെ ഇയാളുടെ കസേര തെറിച്ചു. എന്‍.എസ്.എസുമായി അടുപ്പമുള്ള പ്രാദേശിക നേതാവാണ് പത്മകുമാര്‍. ശബരിമല സമരത്തിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം മുന്‍സിപ്പാലിറ്റി ബി.ജെ.പി പിടിച്ചെടുത്തു. ഇത് സി.പി.എമ്മിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

 

 

 

 

30 ലക്ഷത്തിലധികം വരുന്ന ഈഴവ സമുദായാംഗങ്ങളില്‍ നല്ലൊരു ശതമാനവും സി.പി.എമ്മിന്റെ എക്കാലത്തെയും ഉറച്ച വോട്ട് ബാങ്കാണ്. അതുകൊണ്ടാണ് അവരെ പിണക്കാതെ സി.പി.എം കൂടെ നിര്‍ത്തുന്നത്. എന്നാല്‍ എന്‍.എസ്.എസ് ചില മണ്ഡലങ്ങളില്‍ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നത് സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസാകട്ടെ തെരഞ്ഞെടുപ്പിന് എന്‍.എസ്.എസിന്റെ സഹായം വാങ്ങിയ ശേഷം അവരെ തള്ളിപ്പറഞ്ഞു. പ്രതിപക്ഷനേതാവാണ് അതില്‍ പ്രധാനി. അതുകൊണ്ട് ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാതെ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പച്ച തൊടില്ലെന്ന് പിണറായിക്ക് മനസ്സിലായി തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ ഒരു സീറ്റാണ് ഇടത് മുന്നണിക്ക് കിട്ടിയത്. അതുകൊണ്ട് ആ ഗതി ഉണ്ടാവാതിരിക്കാന്‍ പിണറായി കളമൊരുക്കുകയാണ്. ഹൈന്ദവ വിശ്വാസികള്‍ ഈ കപട സ്‌നേഹത്തില്‍ വീഴരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (3 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (22 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (25 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (31 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (38 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (3 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

Malayali Vartha Recommends