Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

കുട്ടികൾക്ക് ഇടിത്തീയായി ആനവണ്ടി... KSRTC ചതിച്ചു;പൊട്ടിക്കരഞ്ഞ് കുട്ടികൾ;സമരത്തിനൊരുങ്ങി സ്വകാര്യബസുടമകൾ

28 FEBRUARY 2023 05:46 PM IST
മലയാളി വാര്‍ത്ത

കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ പരിമിതപ്പെടുത്തി. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കൺസഷൻ ലഭിക്കും. പ്രായപരിധി വച്ചതിനും കൃത്യമായ കാരണമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഈവനിംഗ് ക്ലാസിൽ പഠിക്കുന്നവരും കൺസഷൻ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും കെ എസ് ആർടിസി അറിയിച്ചു. ഇതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. അർഹരായവർക്ക് മാത്രം ഇളവ് ലഭിക്കുമെന്ന് പറഞ്ഞ മന്ത്രി പ്രായപരിധി വച്ചതിനെ പിന്തുണയ്ക്കുകയും ചെയ്തു. വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.
25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും ആദായ നികുതി കൊടുക്കുന്ന രക്ഷിതാക്കളുടെ കോളേജ് വിദ്യാർത്ഥികളായ മക്കൾക്കും ഇനി മുതൽ യാത്രാ ഇളവ് നൽകില്ല എന്നുള്ള കെഎസ്ആർടിസി നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെ യാത്രാ സൗജന്യത്തിനെതിരെ സ്വകാര്യ ബസുടമകളും രംഗത്തെത്തി. വിദ്യാർത്ഥി സംഘടനകളും എതിർപ്പുമായി എത്തിയിരുന്നു. കെഎസ്ആർടിസിയിൽ നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യ യാത്രയും മറ്റ് വിദ്യാർത്ഥികൾക്ക് യാത്രാ ഇളവും നൽകുന്നുണ്ട്. പുതിയ മാർഗനിർദേശം അനുസരിച്ച് സ്വകാര്യ സ്കൂളിലെയും കോളേജിലെയും ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് യാത്രാ നിരക്കിൽ ഇളവുണ്ടാകും. സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളുടെ യാത്രാ നിരക്കിന്റെ 30 ശതമാനം യാത്രാ ഇളവ് നൽകും. 25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇളവില്ല. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കള്‍ ആദായ നികുതി കൊടുക്കുന്നവരാണെങ്കില്‍ അവര്‍ക്കും യാത്രാ ഇളവ് ഉണ്ടാകില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഒന്നാം തീയതി ചേരുന്ന കോര്‍പറേഷന്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.  കെ.എസ്.ആർ.ടി.സിയിൽ വിദ്യാ‌ർത്ഥികൾക്ക് കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയി ആണ് കുറച്ചത്. പ്രായപരിധി ബാധകമല്ലാത്ത റഗുലർ കോഴ്സ് പഠിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ഇതോടെ കൺസഷൻ കിട്ടാതെയാകും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുവരുന്ന കൺസഷൻ സൗജന്യം വെട്ടിക്കുറയ്ക്കുന്നതെന്ന് ഇന്നലെ പുറത്തിറക്കിയ സി.എം.ഡിയുടെ ഉത്തരവിൽ പറയുന്നു. നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാണ്. അത് തുടരും. എന്നാൽ കെ എസ് ആർ ടി സിയിൽ നിലവിൽ വരുന്ന ആനുകൂല്യം തങ്ങൾക്കും വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ സമരം തുടങ്ങുമെന്നും അവർ പ്രതികരിച്ചു.സർക്കാർ, അർദ്ധസർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്കും സ്പെഷ്യൽ സ്കൂളുകളിലും സ്പെഷ്യലി ഏബിൾഡ് ആയ വിദ്യാർത്ഥികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യം നൽകുന്ന കേന്ദ്രങ്ങളിലും പഠിക്കുന്നവർക്കും നിലവിലെ രീതിയിൽ കൺസഷൻ തുടരും. സർക്കാർ- അർദ്ധ സർക്കാർ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിലെ ഇൻകംടാക്സ്, ഐ.ടി.സി എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾ ഒഴികെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകും.സ്വാശ്രയ കോളേജുകളിലെയും സ്വാകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെയും ബി.പി.എൽ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ കൺസഷൻ നൽകും.സ്വാശ്രയ കോളേജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗ്‌നൈസ്ഡ് സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് 30% ആണ് കൺസഷൻ. ടിക്കറ്റ് നിരക്കിന്റെ 35% തുകവീതം വിദ്യാർത്ഥികളും മാനേജ്മെന്റും ഒടുക്കണം എന്നതാണ് പുതിയ വ്യവസ്ഥ

ബിനു പളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (3 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (22 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (25 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (31 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (38 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (3 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

Malayali Vartha Recommends