Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോറോണയ്ക്കെതിരെ ക്ലോസറ്റിൽ നക്കി ടിക് ടോക് ചലഞ്ച് ഒടുവിൽ ഫലം വന്നപ്പോൾ യുവാവിന് കൊറോണ; ഒട്ടേറെപ്പേർ ഏറ്റെടുത്ത സമൂഹമാധ്യമ ചലഞ്ചാണിത്, രോഗം പിടിപെടാൻ സാധ്യതയുള്ള സൂപ്പർമാർക്കറ്റുകളിലെ പ്രതലങ്ങളിൽപോലും നക്കുന്ന വിഡിയോകൾ ടിക് ടോക്കിൽ തരംഗം

26 MARCH 2020 03:58 PM IST
മലയാളി വാര്‍ത്ത

ലോകമൊട്ടാകെ തന്നെ കോറോണയെ പ്രതിരോധിക്കാൻ കഠിനമായി തന്നെ പ്രയത്നിക്കുകയാണ്.എന്നാൽ ചിലരുടെ നിരുത്തരവാദപരമായ ചെയ്തികൾ ഏവരെയും ആശങ്കയിലാഴ്ത്തുന്നു. കൊറോണവൈറസ് ചലഞ്ച് ഏറ്റെടുത്ത യുവാവിനു കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ക്ലോസറ്റിൽ നക്കി കൊറോണവൈറസ് ചലഞ്ച് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് ദിവസങ്ങൾക്കകമാണു ടിക്ടോക് താരമായ ലാർസിന് (21) കോവിഡ് പോസിറ്റീവ് ആയത് എന്നാണ് ലഭ്യമാകുന്ന വിവരം. അങ്ങനെ ആശുപത്രി കിടക്കയിൽനിന്നുള്ള ഫൂട്ടേജ് പങ്കുവച്ച ലാർസ് തന്നെയാണു രോഗവിവരം വെളിപ്പെടുത്തിയത്. അതോടൊപ്പം ചലഞ്ച് നടത്തിയതാണോ രോഗകാരണം എന്നു വ്യക്തമല്ല. മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള സമൂഹമാധ്യമ ചലഞ്ചുകൾ ഏറ്റെടുക്കുകയും വിഡിയോകൾ തയാറാക്കുകയും ചെയ്തു കയ്യടി നേടുന്നയാളാണു ലാർസ് ചെയ്തിരുന്നത്.

ബെവർലി ഹിൽസ് സ്വദേശിയായ ലാർസ് രോഗവിവരം അറിയിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്യുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ ഗേഷോൻമെൻഡിസ് എന്ന പേരിലറിയപ്പെടുന്ന ലാർസ്, രണ്ടു ദിവസം മുമ്പാണു കൊറോണചലഞ്ച് വിഡിയോ പങ്കുവച്ചത് തന്നെ. ഒരു കോറോണയ്ക്കെതിരെ ചലഞ്ച് ഏറ്റെടുത്ത് പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വിഡിയോ ആണ് ചലഞ്ചിന്റെ ഭാഗമായി ഇയാൾ പോസ്റ്റ് ചെയ്തത്. ഏറെ വിമർശിക്കപ്പെടുമ്പോഴും ഒട്ടേറെപ്പേർ ഏറ്റെടുത്ത സമൂഹമാധ്യമ ചലഞ്ചാണിത് എന്നതും ഏറെ ആശങ്ക ഉളവാക്കുന്നു. നല്ല വരുമാനം കിട്ടുന്നുണ്ട് എന്നായിരുന്നു ഇതേപ്പറ്റിയുള്ള വിമർശനങ്ങൾക്കു ഒരു ടിവി ഷോയിൽ ലാർസിന്റെ മറുപടി എന്നത്.

അതോടൊപ്പം തന്നെ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക് ടോക്കിലാണു ചലഞ്ച് തരംഗമായത്. മിയാമി സ്വദേശിയായ 22കാരി, കോവിഡ് പടർന്നുപിടിക്കുന്ന ദിവസങ്ങളിൽ ‘സാഹസിക തമാശ’ മട്ടിൽ വിമാനത്തിലെ ക്ലോസറ്റിൽ നക്കുന്ന വിഡിയോ ആണ് ഇത്തരത്തിൽ ആദ്യം വൈറലായി മാറിയത്. വിമാനത്തിലെ ശുചിമുറികൾ വൃത്തിയുള്ളതാണ് എന്നിതാ തെളിഞ്ഞിരിക്കുന്നു എന്ന മുഖവുരയോടെ ആണ് ‘കൊറോണവൈറസ് ചലഞ്ച്’ വിഡിയോ ഇവർ പോസ്റ്റ് ചെയ്തതിരുന്നത്. ഇതിന്റെ ചുവടുപിടിച്ചു രോഗം പിടിപെടാൻ സാധ്യതയുള്ള സൂപ്പർമാർക്കറ്റുകളിലെ പ്രതലങ്ങളിൽ ഉൾപ്പെടെ നക്കുന്ന വിഡിയോകൾ ടിക് ടോക്കിൽ തരംഗമായി മാറുകയാണ് ഉണ്ടായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends