അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു മുന്നോട്ട് പോകുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം ബാധിച്ചത്. 19,522 പേര്‍ക്ക്

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു മുന്നോട്ട് പോകുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം ബാധിച്ചത്. 19,522 പേര്‍ക്ക്. നിലവില്‍ 10,29,878 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ ഉള്ളത്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 58,640 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 1,40,138 മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 300,334 ആണ് ഇവിടുത്തെ ഇപ്പോഴത്തെ രോഗബാധിതര്‍. വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതര്‍- ന്യൂയോര്‍ക്കില്‍ 3,00,334 പേര്‍ക്കും ന്യൂജഴ്‌സിയില്‍ 1,13,856 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.
മസാച്യുസെറ്റ്‌സില്‍ 48,102 പേര്‍ക്കും ഇല്ലിനോയിസില്‍ 48,102 പേര്‍ക്കും വൈറസ് ബാധയുണ്ട്. കലിഫോര്‍ണിയ- 46,032, പെന്‍സില്‍വാനിയ- 43,264, മിഷിഗണ്‍- 39,262 , ഫ്‌ളോറിഡ- 32,846 ലൂസിയാന- 27,068 , ടെക്‌സസ്- 26,171
https://www.facebook.com/Malayalivartha
























