Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

കോവിഡ് വാക്സീൻ ‍സ്വീകരിച്ച പുടിന്റെ മകൾക്ക് നേരിയ പനി ! ശരീരത്തിൽ ആന്റിബോഡി അളവ് വർധിച്ചതായി റിപ്പോർട്ട്

12 AUGUST 2020 09:30 AM IST
മലയാളി വാര്‍ത്ത

വമ്പന്മാരായ അമേരിക്കയെയും ചൈനയെയുമൊക്കെ കടത്തിവെട്ടി,​ സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ഉപയോഗിക്കാനായി രജിസ്റ്റർ ചെയ്ത ലോകത്തെ ആദ്യ രാജ്യമായി റഷ്യ മാറിയിരിക്കുകയാണ്. വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വാക്സീൻ പരീക്ഷണത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് റഷ്യ വാക്സീന് അംഗീകാരം നൽകിയത്. പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലുള്ളവ എന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച സാധ്യതാ വാക്സീനുകളുടെ പട്ടികയിൽ റഷ്യയുടെ വാക്സീൻ ഉണ്ടായിരുന്നില്ല. എന്നിട്ടുപോലും വളരെ വേഗത്തിൽ പുറത്തിറക്കിയ സ്‌പുട്നിക് വാക്സിനെ സംബന്ധിച്ച് ആശങ്ക ഏറെയാണ്.

പുടിന്റെരണ്ടു പെൺമക്കളിൽ ആരാണു വാക്സീൻ ‍സ്വീകരിച്ചതെന്ന് ഔദ്യോഗികമായി റഷ്യ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. മൂത്തമകളും എൻഡോക്രൈനോളജിസ്റ്റുമായ മരിയ പുടിനയാണെന്നു സൂചനയുണ്ട്. രണ്ടു ഡോസ് സ്വീകരിച്ചപ്പോഴും മകൾക്ക് നേരിയ പനിയുണ്ടായതായി പുടിൻ വ്യക്തമാക്കി.എന്നാൽ
മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്നും ശരീരത്തിൽ ആന്റിബോഡി അളവ് വർധിച്ചെന്നുമാണു പ്രസിഡന്റ പറയുന്നത്.

1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സീന്റെ പേര്. തദ്ദേശീയമായി വികസിപ്പിച്ച വാക്സീൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നതായും പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ ഒരു മകളുമുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തന്നെയാണ് ലോകത്തെ അറിയിച്ചത്. വൻതോതിലുള്ള ഉൽപാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണു സൂചന.

മനുഷ്യരിലെ പരീക്ഷണത്തിന് അനുമതി നൽകി രണ്ടു മാസം തികയും മുൻപാണ് വാക്സീൻ പൊതുജനങ്ങളുടെ ഉപയോഗത്തിനു നൽകുന്നത്. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി ഫലം നിരീക്ഷിക്കുന്നതടക്കമുള്ള നടപടികൾ ബാക്കിയാണ്. എന്നാൽ, മുഴുവൻ നടപടിക്രമങ്ങളും പൂ‍ർത്തിയാക്കിയെന്നാണു റഷ്യ അവകാശപ്പെടുന്നത്. മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നു വികസിപ്പിച്ച വാക്സീൻ സ്വമേധയാ സ്വീകരിക്കാൻ വരും ആഴ്ചകളിൽ തന്നെ ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കും അവസരം നൽകിയേക്കും.

വാക്സീൻ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂൺ 18നായിരുന്നു. 38 പേരിൽ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ 1000 പേർക്കു വാക്സീൻ നൽകി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്റിയർമാരിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെതായാണ് റഷ്യയുടെ അവകാശവാദം. തുടർന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുൻപാണ് വാക്സീൻ ഉപയോഗിക്കാൻ അനുമതി നൽകിയത്.

പരീക്ഷണം പൂർണമാകുന്നതു വരെ, വാക്സീന് അംഗീകാരം നൽകരുതെന്നു ലോകത്തിലെ പ്രധാന മരുന്നുത്പാദക കമ്പനികളെ പ്രതിനിധീകരിക്കുന്ന മോസ്കോയിലെ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് ഓർഗനൈസേഷനും റഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല പുടിൻ തന്റെ ഉറച്ച തീരുമാനവുമായി മുന്നോട്ടുപോയി.

ആദ്യം പ്രഖ്യാപിക്കുന്നതിലല്ല, സുരക്ഷിതവും ഫലപ്രദവുമായ വാക്സീൻ കണ്ടെത്തുകയെന്നതാണു പ്രധാനമെന്നായിരുന്നു യുഎസ് ആരോഗ്യ സെക്രട്ടറി അലക്സ് അസറിന്റെ പ്രതികരണം. 160 സാധ്യതാ വാക്സീനുകളാണ് നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇതിൽ 27 എണ്ണത്തിനാണ് മനുഷ്യരിൽ പരീക്ഷണത്തിന് അനുമതി നൽകിയിട്ടുള്ളത്.

എന്നാൽ മികച്ച പ്രതിരോധശേഷി ഉറപ്പാക്കിയാണ് വാക്സീൻ ലഭ്യമാക്കുന്നതെന്നാണു റഷ്യയുടെ വാദം. ഇതു സംബന്ധിച്ച ആശങ്കകളെല്ലാം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അപ്പാടെ തള്ളിക്കളയുകയും ചെയ്തു. ഫലപ്രദവും സുരക്ഷിതവുമായ വാക്സീൻ നല്ല പ്രതിരോധശേഷി നൽകുമെന്നും എല്ലാ നടപടിക്രമവും പാലിച്ചതായും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (52 minutes ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (57 minutes ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (1 hour ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (8 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (8 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (8 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (9 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (9 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (9 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (10 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (10 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (10 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (10 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (11 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (11 hours ago)

Malayali Vartha Recommends