Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

ക്രിസ്പര്‍ കാസ് 9 ജീനോം എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനാകുമെന്ന് പഠനം

21 NOVEMBER 2020 09:23 AM IST
മലയാളി വാര്‍ത്ത

ഇസ്രയേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകന്‍ പ്രഫ. ഡാന്‍ പിയറിന്റെ നേതൃത്വത്തില്‍ രാജ്യാന്തര സംഘം നടത്തിയ പഠനം ആരോഗ്യരംഗത്തെ ഭാവി പ്രതീക്ഷയായ ക്രിസ്പര്‍ കാസ് 9 ജീനോം എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനാകുമെന്ന് കണ്ടെത്തി. ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടുള്ള മസ്തിഷ്‌ക കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍ എന്നിവ ഭേദമാക്കുന്നതില്‍ പുതിയ കണ്ടെത്തല്‍ വന്‍ മുന്നേറ്റത്തിനു വഴിതെളിക്കും.

പ്രത്യേക നാനോ പദാര്‍ഥങ്ങളുള്ള ഒരു തന്മാത്ര എലികളുടെ കോശങ്ങളില്‍ കടത്തിവിട്ട് കാന്‍സര്‍ കോശങ്ങളെ മാത്രം കണ്ടെത്തി, ക്രിസ്പര്‍ കാസ് 9 സാങ്കേതികവിദ്യയിലൂടെ ഇവയുടെ ജനിതകഘടനയില്‍ മാറ്റം വരുത്തിയായിരുന്നു പരീക്ഷണം. ഒറ്റത്തവണ ചികിത്സയില്‍ തന്നെ മസ്തിഷ്‌ക കാന്‍സര്‍ ബാധിച്ചവരുടെ അതിജീവനശേഷി 30% കൂടിയെന്നാണു പഠനം. അണ്ഡാശയ കാന്‍സര്‍ ബാധിച്ചവരില്‍ 80 ശതമാനവും.

പാര്‍ശ്വഫലങ്ങളില്ല എന്നതും ഒരിക്കല്‍ ജീനോം എഡിറ്റിങ്ങിലൂടെ സുഖപ്പെടുത്തിയ കാന്‍സര്‍ വീണ്ടും വരില്ലെന്നതും ഇതിന്റെ സവിശേഷതയാണ്.

കൃത്യതയോടെ ജനിതകഘടനയില്‍ (ഡിഎന്‍എ) മാറ്റങ്ങള്‍ വരുത്തുന്ന സാങ്കേതിക വിദ്യയാണ് ക്രിസ്പര്‍ കാസ് 9 ജീനോം എഡിറ്റിങ്. ഒരു ഗൈഡ് ആര്‍എന്‍എ തന്മാത്ര ഡിഎന്‍എയില്‍ എവിടെ മുറിക്കണമെന്നു മനസ്സിലാക്കി അങ്ങോട്ടേക്കു കാസ് 9 എന്ന മറ്റൊരു തന്മാത്രയെ നയിക്കും. കാസ് 9 കൃത്യസ്ഥാനത്തു തന്നെ മുറിക്കും.

ക്രിസ്പര്‍ കാസ് 9 സാങ്കേതികവിദ്യയുടെ തുടക്കക്കാര്‍ രസതന്ത്രത്തിലെ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം നേടിയ ഇമ്മാനുവല്‍ ഷാപെന്റിയര്‍, ജെന്നിഫര്‍ ഡോഡ്‌ന എന്നിവരാണ്. എയ്ഡ്‌സിനും ചില അപൂര്‍വ ജനിതകരോഗങ്ങള്‍ക്കുമുള്ള ചികിത്സയില്‍ പുതിയ കണ്ടെത്തല്‍ സഹായകമായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈഫ് മിഷന്‍ പരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഎം  (2 minutes ago)

'ദൃശ്യം 3' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്  (13 minutes ago)

മാമ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (22 minutes ago)

കെറെയില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് പി രാജീവ്  (38 minutes ago)

101 വോട്ടിൽ ചെക്ക് വെച്ച് തിരുവഞ്ചൂർ സ്പീക്കറെ ഒറ്റിയ 1 വോട്ട് പോയ വഴി ..! ആനയിച്ച് സതീശനും പിണറായിയും WELL DONE സുധാകരൻ..!48 മണിക്കൂർ  (42 minutes ago)

സ്പീക്കറെ പ്രശംസിച്ച് മൂടി സതീശനും പിണറായിയും  (47 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന് വധഭീഷണി  (54 minutes ago)

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടാന്‍ ആര്‍എംപി  (1 hour ago)

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത  (1 hour ago)

പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് നിരോധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു  (2 hours ago)

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം  (2 hours ago)

നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...  (2 hours ago)

നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...  (2 hours ago)

കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...  (2 hours ago)

ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...  (2 hours ago)

Malayali Vartha Recommends