Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

അങ്ങനെയാണ് ചെയ്യേണ്ടത്... റോക്കറ്റാക്രമണത്തിൽ പിന്തുണച്ച് അമേരിക്ക... ശക്തമായി തിരിച്ചടിക്കണമെന്ന് ഉപദേശവും....

13 MAY 2021 09:00 AM IST
മലയാളി വാര്‍ത്ത

ഗാസയിൽ നിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേൽ പട്ടണമായ അഷ്കെലോണിൽ മലയാളി നഴ്സ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ ഉൾപ്പെടെ കൊല്ലപ്പെട്ടതു ഞെട്ടലോടെയാണു കേരളം കേട്ടത്.

അനേകം മലയാളികളുള്ള പ്രദേശമാണ് അഷ്കെലോൺ എന്നും അവസ്ഥ ഭീകരമാണെന്നും ആക്രമണത്തിന്റെ തൽസമയ വിഡിയോ പങ്കുവച്ച വ്ലോഗർ സനോജ് വെളിപ്പെടുത്തി. വീണ്ടും രൂക്ഷമാകുന്ന ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ മിസൈൽ–റോക്കറ്റ് ആക്രമണങ്ങളിൽ ഇരുപക്ഷത്തും നിരവധി പേർക്കാണു ജീവൻ നഷ്ടമാകുന്നത്.

മേഖലയിൽ 2019നു ശേഷം ഏറ്റവും രൂക്ഷമായ സംഘർഷമാണിതെന്നാണു റിപ്പോർട്ട്. അധിനിവേശ കിഴക്കൻ ജറുസലമിലെ അൽ അഖ്സ പള്ളി വളപ്പിൽ തിങ്കളാഴ്ച ആരംഭിച്ച സംഘർഷമാണ് ഇപ്പോൾ കൈവിട്ടത്.

എന്നാലിപ്പോൾ ഹമാസിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണത്തെ അനുകൂലിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രം​ഗത്ത് വന്നിരിക്കുകയാണ്. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് ജോ ബൈഡന്റെ അവകാശവാദം.

എന്നാൽ ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞു. ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക സമാധാന ദൂതനായി നിയമിച്ചു.

അതേസമയം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പതിനാറ് പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടുതിനു പിന്നാലെ കിഴക്കന്‍ ഇസ്രയേലില്‍ റോക്കറ്റ് വര്‍ഷം നടത്തി തിരിച്ചടിച്ചിരിക്കുകയാണ് ഹമാസ്.

ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പലസ്തീനില്‍ ഇതുവരെ പതിനാല് കുട്ടികളുള്‍പ്പടെ 67 പേരും ഇസ്രയേലില്‍ 7 പേരും കൊല്ലപ്പെട്ടു.

2014ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ബാസിം ഇസ്സ. സൈബര്‍ വിഭാഗം മേധാവി കൂടിയാണ് ഇസയ്ക്കൊപ്പം കൊല്ലപ്പെട്ട ജോമ തഹ്‌ല.

ഹമാസ് സൈനിക വിഭാഗമായ ഖ്വാസം ബ്രിഗേഡ്‌സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഗാസയിലെ ഹമാസ് ഭരണത്തിന്‍റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്‌സ്. ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കിഴക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം നടത്തി ഹമാസ് തിരിച്ചടിച്ചു. ഹമാസിന്‍റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെല്‍ അവീവ്, അഷ്കലോണ്‍, ലോദ് നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഹമാസിന്‍റെ റോക്കറ്റ് ആക്രമണം.

സംഘര്‍ഷം ആളിപ്പടര്‍ന്നതോടെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി നഗരങ്ങളില്‍ ജനങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടുകയാണ്. പലസ്തീനില്‍ 53 പേരും ഇസ്രയേലില്‍ 6 പേരും കൊല്ലപ്പെട്ടു. ഇസ്രയേല്‍ അധിനിവേശ നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു. ഹമാസിന്‍റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഷെയ്ഖ് ജാറ മേഖലയിലെ പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഏതാനും നാളുകളായി സംഘർഷമാണ്. അൽ അഖ്സയിൽനിന്ന് ഇസ്രയേൽ സേന പിൻവാങ്ങാൻ പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു.

തുടർന്നു ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തി. ഇതോടെ ഇസ്രയേൽ നടപടികൾ കടുപ്പിച്ചു. അൽ അഖ്സ പള്ളി വളപ്പിൽ നടത്തിയ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗത്തിൽ നൂറുകണക്കിനു പലസ്തീൻകാർക്കു പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.

അതേസമയം, അറബ് ലീഗ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് ഇന്ത്യൻ നിലപാട്. സമാധാനപരമായ ചർച്ചയിലൂടെ രണ്ടു രാഷ്ട്രങ്ങൾ എന്നതാണു പ്രശ്നത്തിനുള്ള പരിഹാരമെന്നും ഇന്ത്യ കരുതുന്നു. ഇസ്രയേലുമായും പലസ്തീനുമായും ഇന്ത്യ നല്ല ബന്ധം സൂക്ഷിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പലസ്തീൻ സന്ദർശിക്കുകയും പ്രസിഡന്റുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇസ്രയേലുമായുള്ള നല്ല ബന്ധമെന്നതു പലസ്തീനെ അവഗണിച്ചുകൊണ്ടല്ല എന്നതും പ്രസക്തമാണ്.

ഇസ്രയേൽ അധീന മേഖലയിലുൾപ്പെടെ പലസ്തീന്റെ പല പദ്ധതികൾക്കും ഇന്ത്യ സഹായം നൽകിയിട്ടുണ്ട്. പലസ്തീനിൽനിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനും മറ്റും സ്കോളർഷിപ് നൽകുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (16 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (33 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (14 hours ago)

Malayali Vartha Recommends