Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്; ഒമിക്രോൺ സ്ഥിരീകരിച്ച ഏഴ് ആഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതത് 52 രാജ്യങ്ങളിൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി പുതിയ വകഭേദം, അമേരിക്ക, റഷ്യ, യുക്രൈന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവര്‍ ബോത്സ്വാന, എസ്വാതിനി, നമീബിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി

07 DECEMBER 2021 12:13 PM IST
മലയാളി വാര്‍ത്ത

ഒമിക്രോണ്‍ കേസുകള്‍ ലോകമാകെ വന്‍ തോതില്‍ വര്‍ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ലഭ്യമാകുന്നത്. പല രാഷ്ട്രങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. 23 പേർക്ക് ഇതിനോടകം തന്നെ വൈറസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരുന്ന സാഹചര്യത്തിൽ മൂന്നാം തരംഗത്തിന്റെ ഭീതിയും അധികൃതർ വ്യക്തമാക്കുന്നു. ഇതുകൂടാതെ ഡെല്‍റ്റ വേരിയന്റ് കേസുകള്‍ കുറയുകയും അതോടൊപ്പം ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും ചെയ്യുന്നതാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് അടക്കം ഭീഷണിയായി മാറുന്നത്.

അതോടൊപ്പം തന്നെ ബ്രിട്ടനില്‍ വന്‍ വര്‍ധനവാണ് ഒമിക്രോണ്‍ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. 246 കേസുകളാണ് ഇതുവരെ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള ആദ്യ ഇരുപത് രാജ്യങ്ങളില്‍ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ഒമൈക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ 228 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടാതെ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. എന്നാല്‍ നൂറില്‍ താഴെ കേസുകളാണ് മൂന്നാം സ്ഥാനത്തുള്ള രാജ്യം തൊട്ടുള്ളത്. അമേരിക്കയില്‍ നാല്‍പ്പത് കേസുകളും ഇന്ത്യയില്‍ 21 കേസുകളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം പല രാജ്യങ്ങളും അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും അതിര്‍ത്തി അടച്ചിട്ട അവസ്ഥയിലാണ് എന്ന് പറയാം. ചില രാജ്യങ്ങള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ശേഷമാണ് അന്താരാഷ്ട്ര യാത്രകള്‍ റദ്ദാക്കിയത്. കൂടാതെ അമേരിക്ക, റഷ്യ, യുക്രൈന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവര്‍ ബോത്സ്വാന, എസ്വാതിനി, നമീബിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഒമിക്രോണ്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ട് ഏഴ് ആഴ്ച്ചകളായി ആഗോള തലത്തില്‍ തന്നെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. ഒക്ടോബര്‍ 17ന് റെക്കോര്‍ഡ് ചെയ്ത കണക്കുപ്രകാരം നിത്യേന 4.09 ലക്ഷം കേസുകള്‍ എന്നതായിരുന്നു. ഡിസംബര്‍ അഞ്ചിന് ഇത് ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് വര്‍ധിച്ചിരിക്കുന്നത്. 6.21 ലക്ഷമായിട്ടാണ് നിത്യേനയുള്ള കേസുകള്‍ വര്‍ധിച്ചത്. ഒമിക്രോണ്‍ കേസുകള്‍ 52 രാജ്യങ്ങളിലായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മൊത്തം 982 കേസുകളാണ് ഈ രാജ്യങ്ങളിലെല്ലാം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് ഇരുപത് കേസിന് മുകളിലേക്ക് ഇന്ത്യയിലും ഒമൈക്രോണ്‍ എത്തിയിരിക്കുന്നത് എന്നതും ആശങ്കപെടുത്തുന്നു.

ഒമിക്രോണ്‍ ഇതുവരെ അപകടകാരിയാണെന്ന് ഒരു വിദഗ്ധരും ഇതുവരെ പറഞ്ഞിട്ടില്ല. അതിവേഗത്തില്‍ വ്യാപിക്കാന്‍ ഈ വകഭേദത്തിന് സാധിക്കുന്നതാണ്. അതാണ് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നതും. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ എയര്‍ലൈന്‍സിനെ വിവരമറിയിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഇവര്‍ ഇന്ത്യയിലെത്തുമ്പോള്‍ തന്നെ ടെസ്റ്റ് നടത്തണം. നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റീനില്‍ ഇരിക്കേണ്ടതാണ്. ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ പോസിറ്റീവായാല്‍ കൃത്യമായി പാലിക്കണം. ഇപ്പോഴുള്ള പ്രതിരോധ നടപടികള്‍ തന്നെ ഒമിക്രോണിന്റെ കാര്യത്തിലും മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യകതമാക്കുന്നത്. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നത് കൂടുതല്‍ ഗുണം ചെയ്‌തേക്കുമെന്നും അധികൃതര ചൂണ്ടിക്കാണിക്കുന്നു.

 

അതേസമയം എല്ലാ രാജ്യങ്ങളിലും ആരോഗ്യ മേഖലയോട് സജ്ജമായിരിക്കാനാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ലോകരാജ്യങ്ങളിലെ 21 ശതമാനത്തോളം അതിര്‍ത്തികള്‍ ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ്. ഇത് അന്താരാഷ്ട്ര ടൂറിസത്തെയും ബാധിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തോളമായി ഇതില്‍ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുകയാണ്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അത്തരം കേന്ദ്രങ്ങളില്‍ നാലിലൊന്ന് ഭാഗവും അടഞ്ഞ് കിടക്കുകയാണ്. ഡൊമിനിക്കല്‍ റിപബ്ലിക്ക്, കൊളംബിയ, കോസ്റ്ററിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമേ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (4 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (15 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (27 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends