ഗൂഗിള്‍ വടിയെടുക്കുന്നു; ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കോള്‍ റെക്കോഡിംഗ് ചെയ്താല്‍ ഇനി എട്ടിന്റെ പണി

നാം സമൂഹമാദ്ധ്യമങ്ങള്‍ പോലെ പ്രതിദിനം ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് കോള്‍ റെക്കോര്‍ഡിങ്. എല്ലാവരും പല ആവശ്യങ്ങള്‍ക്കാണ് കോള്‍ റെക്കോഡിംഗ് ഉപയോഗപ്പെടുത്തുന്നത്. നിര്‍ണായകമായ പല കണ്ടെത്തലുകളും പിന്നീട് പുറത്തുകൊണ്ടുവരാന്‍ സഹായിച്ചിട്ടുള്ള ഒരു ആപ്ലിക്കേഷന്‍ കൂടിയാണിത്. പല വെളിപ്പെടുത്തലുകളും ഫോണ്‍ കോളിനിടെ റെക്കോര്‍ഡ് ചെയ്യപ്പെടുകയും അത് പുറത്തായിതിന് പിന്നാലെ ജീവിതം തന്നെ മാറുകയും ചെയ്ത നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്.
എന്നാല്‍ ഇത്തരത്തിലുള്ള സ്വകാര്യ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ നാം ഉപയോഗിക്കാറുള്ള കോള്‍ റെക്കോര്‍ഡിങ് ആപ്പുകളുടെ സേവനം ലഭ്യമാകുകയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഇനിമുതല്‍ കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ ലഭിക്കുകയില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതോടെ മെയ് 11 മുതല്‍ ഉപഭോക്താക്കള്‍ക്ക് കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ ലഭിക്കാതെ വരുമെന്നാണ് റിപ്പോര്‍ട്ട്. അതായത് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ബിള്‍ട്ട്ഇന്‍ ഫീച്ചറായി കോള്‍ റെക്കോര്‍ഡിങ് ഇല്ലായെങ്കില്‍ അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുകയില്ലെന്ന് ചുരുക്കം. തേര്‍ഡ്പാര്‍ട്ടി മുഖേന (മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്) കോള്‍ റെക്കോര്‍ഡ് ചെയ്യുന്നതാണ് ഗൂഗിള്‍ വിലക്കുന്നത്.
നിലവില്‍ ഷവോമി, ചില സാസംങ് ഫോണുകള്‍, ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ തുടങ്ങിയ കമ്പനികള്‍ മാത്രമാണ് ബിള്‍ട്ട്ഇന്‍ ഫീച്ചറായി കോള്‍ റെക്കോര്‍ഡിങ് ഓപ്ഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha
























