തെരുവിൽ കളിക്കുന്ന കുഞ്ഞിന്റെ തലമുടിയിൽ കടിച്ചു വലിച്ചു കൊണ്ടു പോയി കുരങ്ങൻ; ഒടുവിൽ സംഭവിച്ചത് മറ്റൊന്ന്; ഞെട്ടിക്കുന്ന വീഡിയോ
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ പലതും നമ്മളുടെ മനസ്സുകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കുരങ്ങൻ ഒരു കുട്ടിയോട് കാണിച്ചു കൂട്ടുന്ന കാര്യങ്ങളാണ് വീഡിയോയിലുള്ളത്. തെരുവിൽ കളിക്കുന്ന കുഞ്ഞിന്റെ തലമുടിയിൽ കടിച്ചു വലിച്ചു കൊണ്ടു പോകുകയാണ് കുരങ്ങൻ.
സ്കൂട്ടറിലായിരുന്നു കുട്ടി കളിച്ചു കൊണ്ടിരുന്നത്. പതുങ്ങിയെത്തിയ കുരങ്ങൻ കുട്ടിയെ തള്ളി താഴെയിട്ട ശേഷം മുടിയിൽ കടിച്ചു പിടിച്ച് വലിച്ചിഴച്ചു കൊണ്ടു പോയി. തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഷോങ്കിങിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ഇത് സംഭവിച്ചത്.
ഇത് കണ്ട വഴിയിൽ ഇരുന്ന ആൾ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയുണ്ടായി . ആളൊഴിഞ്ഞ തെരുവിലായിരുന്നു കുട്ടി. തന്റെ സ്കൂട്ടറിൽ ഒറ്റയ്ക്ക് കളിക്കുകയായിരുന്നു. പെട്ടെന്നാണ് കുരങ്ങന്റ ആക്രമണം. കുട്ടിയുടെ തലയിൽ പിടിച്ച് കുരങ്ങൻ കുട്ടിയെ തള്ളിയിട്ടു. എന്നിട്ട് മുടിയിൽപിടിച്ച് വലിച്ചിഴച്ചു കൊണ്ട് പോയി.
വഴിയിൽ ഇരുന്ന ഒരാൾ ഇത് കണ്ടു. ഓടി എത്തി കുട്ടിയെ രക്ഷിച്ചു. കുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റു. നേരത്തെയും ഈ കുരങ്ങ് ആക്രമണം നടത്തിയിട്ടുണ്ട്. പക്ഷേ കുഞ്ഞിനെ ആക്രമിക്കുന്നത് ആദ്യമായിട്ടാണ്. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചു. കുത്തിവയ്പ്പ് എടുത്തു. കുരങ്ങനെ പിടിക്കാനുള്ള പൊലീസിന്റെ ശ്രമം വിഫലമായി.
https://www.facebook.com/Malayalivartha