സാമ്പത്തിക പ്രതിസന്ധി രൂക്ഷം.... പട്ടിണിയും ദാരിദ്ര്യവും കൊണ്ട് വീര്‍പ്പുമുട്ടുന്നു... ഇന്ത്യയിലേക്ക് ശ്രീലങ്കയില്‍ നിന്ന് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഗര്‍ഭിണിയായ സ്ത്രീയും കുട്ടികളും ഉള്‍പ്പെടെ ആദ്യ ബാച്ചില്‍, ഇതുവരെ എത്തിയത് 60ലധികം പേര്

സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായതോടെ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ദിവസം 18 പേരാണ് ശ്രീലങ്കയില്‍ നിന്ന് രക്ഷപ്പെട്ട് രാജ്യത്തെത്തിയത്. രാമേശ്വരം തീരത്തെത്തിയ ഇവരെ മറൈന്‍ പോലീസ് രക്ഷപ്പെടുത്തി.
നാല് മാസം ഗര്‍ഭിണിയായ സ്ത്രീയും ഒന്നര വയസ് പ്രായമുള്ള കുട്ടിയുമുള്‍പ്പെടെ 13 പേര് ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നു. രണ്ടാമത്തെ സംഘത്തില്‍ 5 പേരാണ് ഉണ്ടായിരുന്നത്. പോലീസ് ഇവരെ മണ്ഡലം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റി.
മാര്‍ച്ച് 22 മുതല്‍ ഇന്നലെ വരെ 60 പേര് ശ്രീലങ്കയില്‍ നിന്ന് രാജ്യത്തെത്തിയിട്ടുണ്ട്. പട്ടിണിയും ദാരിദ്ര്യവും കൊണ്ട് വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് ആളുകള്‍ ദ്വീപ് രാജ്യത്ത് നിന്നും പുറത്തുവരാന്‍ ശ്രമം നടത്തുന്നത്. ശ്രീലങ്കയിലെ ഗള്‍ഫ് ഓഫ് മൂന്നാറില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകളിലാണ് പലരും ഇവിടെ എത്തിച്ചേര്‍ന്നത്.
"
https://www.facebook.com/Malayalivartha