താലിബാന്റെ പുതിയ നീക്കം! അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നു; ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്, അധാര്‍മ്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടിവി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന്!
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിന് പിന്നാലെ ഒട്ടേറെ വ്യത്യസ്തമായ നടപടികളാണ് അരങ്ങേറുന്നത്. രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്യുന്ന താരത്തിലേക്കാണ് ഇത് മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് മറ്റൊരു നീക്കവുമായി താലിബാന് രംഗത്ത് എത്തിയിരിക്കുകയാണ്. പിന്നാലെ ടിക് ടോക്കും പബ്ജിയും നിരോധിച്ചതായി റിപ്പോർട്ട്.
എന്നാൽ ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതല്‍ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിട്ടില്ല. എന്നുമാത്രമല്ല അധാര്‍മ്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടിവി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന് വ്യക്തമാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ താലിബാന് സര്‍ക്കാരിന്റെ ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ഇത്തരത്തിൽ ആപ്പുകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ആന്കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം കോളേജുകള്‍, സിനിമാ നിരോധനം എന്നിങ്ങനെ നിരവധി പ്രകൃത നടപടികള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഇത്തവണ അധികാരത്തിലെത്തിയപ്പോള്‍ തന്നെ നടപ്പാക്കിയിട്ടുണ്ട്. ആപ്പുകളുടെ നിരോധനം ഇതില്‍ ഏറ്റവും പുതിയതാണ് എന്നതാണ്.
https://www.facebook.com/Malayalivartha