ഷിക്കാഗോയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്

ഷിക്കാഗോയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യര്‍ത്ഥികള്‍ മരിച്ചു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
കാര്‍ബന്‍ഡേല്‍ സതേണ്‍ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ തെലങ്കാന സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ പവന്‍ സ്വര്‍ണ (23), വംഷി പെച്ചറ്റി (23) എന്നിവരും ഇവരുടെ കാറുമായി കൂട്ടിയിടിച്ച ഫിയറ്റ് കാറിലെ ഡ്രൈവറുമായ മിസോറി സ്വദേശി മേരി മ്യൂണിയരുമാണ് (32) അപകടത്തില്‍ മരിച്ചത്.
ഇവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ യശ്വന്ത് (23), കല്യാണ്‍ ഡോര്‍ണ (24), കാര്‍ത്തിക് (23) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എതിര്‍വശത്തെ കാറിലെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
https://www.facebook.com/Malayalivartha
























